ഗായിക ചിത്ര അയ്യരുടെ സഹോദരി ശാരദ അയ്യർ ഒമാനിൽ അപകടത്തിൽ മരണപ്പെട്ടു

Singer Chitra Iyer Sister Sharada Iyer Died in Oman Trekking Accident

ഗായിക ചിത്ര അയ്യരുടെ സഹോദരി കൊല്ലം കരുനാഗപ്പള്ളി തഴവ സ്വദേശിനി ശാരദ അയ്യർ ഒമാനിൽ അപകടത്തിൽ മരിച്ചു.

വടക്കൻ ദാഖിലിയ്യ ഗവർണറേറ്റിലെ ബഹ്‍ലയിലെ ജബൽ ഷംസിൽ സുഹൃത്തുക്കൾക്കൊപ്പം ട്രക്കിങ് നടത്തുന്നതിനിടെയുണ്ടായ അപകടത്തിലാണ് മരണം. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം.ഒമാൻ എയർ മുൻ മനേജറായ ശാരദ മസ്കത്തിലായിരുന്നു താമസം.

ALSO READ: ‘എന്നെ ഞാനാക്കിയ, സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും കരുത്തായിരുന്ന അമ്മ’: മോഹൻലാൽ

ബഹ്‍ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറും. ഒരു മാസത്തിനിടെ ഇരട്ട വിയോഗമാണ് ചിത്ര അയ്യരുടെ കുടുംബത്തെ തേടിയെത്തിയത്. പിതാവ് രാജദുരൈ അയ്യർ കഴിഞ്ഞ ഡിസംബർ 11നാണ് അന്തരിച്ചത്. പിതാവിൻ്റെ മരണാനന്തര ചടങ്ങുകൾക്കായി നാട്ടിലേക്ക് പോയ ശാരദ കഴിഞ്ഞ 24നാണ് തിരിച്ചു വന്നത്.

ALSO READ: സാമ്രാജ്യത്വ-മുതലാളിത്ത ശക്തികൾ സിപിഐഎമ്മിനെ ഭയക്കുന്നു; വെനസ്വേലൻ പ്രസിഡന്റിനെ പോലും ബന്ദിയാക്കിയ അമേരിക്കൻ നടപടി തെമ്മാടിത്തരം: മുഖ്യമന്ത്രി

English summary : Singer Chitra Iyer Sister Sharada Iyer Died in Oman Trekking Accident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News