യുഎഇ വിമാനത്താവളത്തിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ പുറപ്പെട്ടു

etihad flight + rescue

യുഎഇയിലെ വിമാനത്താവളത്തിൽ കുടുങ്ങി കിടന്നവരെ നാട്ടിലെത്തിക്കാൻ ഇന്ത്യയിൽ നിന്നുള്ള പ്രത്യേക വിമാനങ്ങൾ പുറപ്പെട്ടു. അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള ഇത്തിഹാദ് വിമാനം യാത്രതിരിച്ചു, കൊച്ചിയിലേക്കും സർവീസ് ഉണ്ടാകും.

ദുബൈയിലെ വിമാനത്താവളങ്ങൾ ഇന്ന് വൈകുന്നേരം മുതൽ നിയന്ത്രിത രീതിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നേരിട്ട് അറിയിപ്പ് ലഭിച്ച യാത്രക്കാർ മാത്രമേ എയർപോർട്ടിലേക്ക് എത്തേണ്ടതുണ്ടെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഖത്തർ എനർജി എൽ.എൻ.ജി ഉത്പാദനം താൽക്കാലികമായി നിർത്തിവച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒമാനിൽ നിന്നുള്ള വിമാന സർവീസുകളും പുനരാരംഭിക്കുന്നതായി അറിയിച്ചിട്ടുണ്ട്.

Also read : പശ്ചിമേഷ്യൻ യുദ്ധം: പ്രവാസികളുടെ സുരക്ഷയ്ക്ക് അടിയന്തര ഇടപെടൽ വേണമെന്ന് കേരള പ്രവാസി സംഘം

കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യാ എക്സ്പ്രസ് നാളെ സർവീസ് നടത്തും. യാത്രക്കാർ ബന്ധപ്പെട്ട എയർലൈൻസുമായി ബന്ധപ്പെടുകയും പുതുക്കിയ വിവരങ്ങൾ പരിശോധിക്കുകയും വേണം. അതേസമയം, യു.എ.ഇയിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 68 ആയി ഉയർന്നു. ഇന്ന് മാത്രം 148 ഡ്രോൺ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ 9 ബാലിസ്റ്റിക് മിസൈലുകളും 6 ക്രൂയിസ് മിസൈലുകളും യു.എ.ഇയിലെത്തിയതായും അധികൃതർ സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News