കുവൈത്തിൽ ആർട്ടിക്കിൾ 38 പ്രകാരമുള്ള നാടുകടത്തൽ വ്യവസ്ഥകൾ ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു

KUWAIT

കുവൈത്തിലെ പുതുക്കിയ താമസനിയമത്തിലെ ആർട്ടിക്കിൾ 38 പ്രകാരമുള്ള നാടുകടത്തൽ വ്യവസ്ഥകൾ ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചു. നിലവിലെ നിയമപ്രകാരം റെസിഡൻസി പെർമിറ്റ് ഉണ്ടായാലും, നിർദ്ദിഷ്ട സാഹചര്യങ്ങളിൽ പ്രവാസികൾക്ക് നാടുകടത്തൽ അനിവാര്യമായേക്കാമെന്ന് അധികൃതർ വിശദീകരിച്ചു.

കുവൈറ്റിൽ നിയമാനുസൃതമായ വരുമാനസ്രോതസ്സ് ഇല്ലാത്തവർ, പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അംഗീകരിച്ച സ്പോൺസറല്ലാത്ത മറ്റൊരു തൊഴിലുടമയ്ക്ക് വേണ്ടി ജോലി ചെയ്യുന്നവർ എന്നിവരെ നേരിട്ട് താമസനിയമലംഘകരായി കണക്കാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അനുമതിയില്ലാതെ ഏതുതരം തൊഴിലും ചെയ്യുന്നത് ഉൾപ്പെടെ ഇത്തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളും ഗുരുതര നിയമലംഘനങ്ങളാണ്.

Also read: വിസാ നിയമങ്ങളിൽ കാതലായ മാറ്റവുമായി കുവൈറ്റ്; കുടുംബസന്ദർശന–ടൂറിസ്റ്റ് വിസയിൽ പുതിയ ഇളവ്

പൊതുതാൽപര്യത്തിനോ പൊതുസുരക്ഷയ്ക്കോ പൊതുധാർമികതയ്‌ക്കോ ഭീഷണി ഉണ്ടാകുന്നതായി വിലയിരുത്തുന്ന സാഹചര്യങ്ങളിൽ ആഭ്യന്തരമന്ത്രിക്ക് നേരിട്ട് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിക്കാൻ അധികാരം നൽകുന്നുണ്ട്. കൂടാതെ, അഞ്ച് വർഷത്തിനുള്ളിൽ ഒന്നിലധികം ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രവാസികൾക്കും നിർബന്ധമായും നാടുകടത്തൽ നടപടികൾ ബാധകമാകും.

നാടുകടത്തൽ നടപടികൾ ബയോമെട്രിക് രേഖപ്പെടുത്തൽ പൂർത്തിയായതിന് ശേഷമാണ് നടപ്പാക്കുക. ഒരിക്കൽ നാടുകടത്തിയാൽ പിന്നീട് കുവൈത്തിലേക്ക് തിരിച്ചുകയറാനുള്ള അവകാശം പൂർണ്ണമായും നഷ്ടമാകുമെന്ന് ചട്ടങ്ങൾ വ്യക്തമാക്കുന്നു. പുതിയ നിയമാവലികൾ കർശനമായി പ്രാബല്യത്തിൽ വരുന്നതിനാൽ താമസ തൊഴിൽ ചട്ടങ്ങൾ കൃത്യമായും ഉത്തരവാദിത്തത്തോടെയും പാലിക്കണമെന്ന് പ്രവാസികൾക്ക് അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News