സൗദിയിൽ ഹൈദരാബാദ് സ്വദേശിനിയായ മാതാവ് കൊലപ്പെടുത്തിയ മൂന്നുകുട്ടികളുടെ മൃതദേഹം ഖബറടക്കി

death

സൗദി അൽകോബാറിലെ ഷമാലിയയിൽ താമസ സ്ഥലത്ത് ഹൈദരാബാദ് സ്വദേശിനിയായ മാതാവ് കൊലപ്പെടുത്തിയ മൂന്നുകുട്ടികളുടെ മൃതദേഹം അൽ കോബാർ അസ്‌കൻ പള്ളിയിൽ ഖബറടക്കി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇളയമകൻ മുഹമ്മദ് യുസഫ് അഹമ്മദിനെയും, മൂത്ത കുട്ടികളും ഇരട്ടകളുമായ മുഹമ്മദ് സാദിഖ് അഹമ്മദ്, മുഹമ്മദ് ആദിൽ അഹമ്മദ് എന്നിവരെ മാതാവ് സൈദ ഹുമൈദ അംറിൻ ബാത്ത് ടബിലെ വെള്ളത്തിൽ മുക്കി കൊന്നത്.

കുട്ടികളെ കൊലപ്പെടുത്തിയതിന് ശേഷം മാതാവ് ആത്മഹ്യക്ക് ശ്രമിച്ചിരുന്നു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിക്ക് മാനസിക പ്രശ്‌നമുള്ളതായും ഭർത്താവ് പറഞ്ഞിരുന്നു.

Also Read: കസാഖിസ്ഥാനിൽ നിന്നുള്ള കാർഷികോത്പന്നങ്ങളുടെ കയറ്റുമതി ഊർജ്ജിതമാക്കാൻ ലുലു ഗ്രൂപ്പ്; പ്രധാനമന്ത്രിയുമായി കൂടിക്കാ‍ഴ്ച നടത്തി എം എ യൂസഫലി

ലോക കേരള സഭാ അംഗം നാസ് വക്കം സാമൂഹിക പ്രവർത്തകൻ കബീർ കൊണ്ടോട്ടി എന്നിവരുടെ ഇടപെടലിലൂടെയായിരുന്നു മോർച്ചറിയിലേക്ക് മാറ്റിയ കുട്ടികളുടെ മൃതദേഹം, നടപടികൾ അതിവേഗം പൂർത്തിയാക്കി ഖബറടക്കിയത്.

News Summary: The bodies of three children, who were killed by their mother from Hyderabad, were buried at the Al Khobar Askan mosque cemetery in Shamalya, Al Khobar, Saudi Arabia.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News