വെള്ളപ്പൊക്കത്തിൽ മുങ്ങി യുഎഇ; എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു ?

UAE RAIN

ചെറിയ മഴ പെയ്താൽ പോലും യുഎഇയുടെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലാകുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ ? ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നാൽ അത്തരത്തിൽ റോഡുകളിലും മറ്റും വെള്ളം നിറഞ്ഞ കാഴ്ചയാണ് കാണാൻ കഴിയുന്നത്. അതിനു കാരണമുണ്ട്. മരുഭൂമി രാഷ്ട്രമായ യുഎഇയിലെ അടിസ്ഥാന സൗകര്യങ്ങൾ പ്രധാനമായും വരണ്ട കാലാവസ്ഥയെ പ്രതിരോധിക്കാനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിനാൽ, പെട്ടെന്നുണ്ടാകുന്ന അതിശക്തമായ മഴവെള്ളത്തെ ഉൾക്കൊള്ളാൻ നിലവിലെ ഡ്രെയിനേജ് സംവിധാനങ്ങൾക്ക് പലപ്പോഴും സാധിക്കുന്നില്ല. 2024 ഏപ്രിലിലുണ്ടായ പ്രളയത്തിന് ശേഷം വീണ്ടും സമാനമായ സാഹചര്യം ഉടലെടുക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

ദുബായിലും അബുദാബിയിലും വെള്ളിയാഴ്ച പുലർച്ചെ പെയ്ത അതിശക്തമായ മഴയെത്തുടർന്ന് വലിയ രീതിയിലുള്ള വെള്ളപ്പൊക്കം ആണ് ഉണ്ടായത്. കനത്ത മഴയെത്തുടർന്ന് റോഡുകൾ വെള്ളത്തിനടിയിലാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളും സ്തംഭിച്ച അവസ്ഥയിലാണ്.

ALSO READ: ചീസ്കേക്കാണോ അതോ ബിരിയാണിയാണോ? സോഷ്യൽ മീഡിയിൽ ചർച്ചയായി വിചിത്രമായ ഫ്യൂഷൻ വിഭവം

മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ദുബായ് സർക്കാർ തങ്ങളുടെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള നിർദ്ദേശം നൽകി. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളും ഇതേ രീതി പിന്തുടരാൻ അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. അബുദാബിയിൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും ഉച്ചയ്ക്ക് 2 മണി വരെ വീടിനുള്ളിൽ തന്നെ തുടരണമെന്നും നിർദ്ദേശം നൽകി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊതു പാർക്കുകളും ബീച്ചുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്.

മഴ വിമാന സർവീസുകളെയും സാരമായി ബാധിച്ചു. ഇൻഡിഗോ (IndiGo) ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യതയുള്ളതായി യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. വടക്കൻ എമിറേറ്റുകളിലെ താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഖത്തർ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളിലും സമാനമായ രീതിയിൽ ശക്തമായ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News