
ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളുടെ അവകാശമാണെന്നും കേരളത്തെ നവ കേരളമാക്കി മാറ്റി തീർക്കുകയാണ് സർക്കാരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഖത്തറിൽ ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കളുമായും ബിസിനസ് പ്രമുഖരുമായും സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വികസിത രാജ്യങ്ങളുടെയും മധ്യ വരുമാന രാജ്യങ്ങളുടെയും ജീവിത നിലവാരത്തിലേക്ക് കേരളത്തെ ഉയർത്തുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നതെന്നും ഇതിൽ നല്ല പുരോഗതി നേടാൻ കഴിഞ്ഞിട്ടുണ്ട് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് ഇനിയും നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമ്മ്യൂണിറ്റി നേതാക്കളും വ്യവസായ പ്രമുഖരും കേരള വികസനത്തെക്കുറിച്ചും പ്രവാസി വിഷയങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയങ്ങളിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ചടങ്ങിൽ നോർക്ക ഡയറക്ടർ സി വി റപ്പായി അധ്യക്ഷത വഹിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ , കേരള ചീഫ് സെക്രട്ടറി എ ജയ തിലക്, പ്രവാസി ക്ഷേമ നിധി ബോർഡ് മെമ്പർ ഇ എം സുധീർ, നോർക്ക റൂട്ട്സ് ഡയറക്ടർ ജെ കെ മേനോൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

