റിയൽ എസ്റ്റേറ്റിൽ ചരിത്രം തീർത്ത് ഷാർജ; സർവകാല റെക്കോർഡിൽ നവംബർ

real estate in sharjah

ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ നവംബറിലെ കണക്കുകൾ പുറത്ത് വരുമ്പോൾ ഉണ്ടായിരിക്കുന്നത് സർവകാല റെക്കോർഡാണ്. നവംബർ മാസം മൊത്തം ഇടപാട് മൂല്യം 950 കോടി ദിർഹമായി (9.5 ബില്യൻ ദിർഹം) ഉയർന്നു. ഷാർജയുടെ ചരിത്രത്തിൽ ഇത് പുതിയ അധ്യായം എഴുതിച്ചേർത്തു. ദീർഘ കാല കാഴ്ചപ്പാടോടു കൂടിയുള്ള ഷാർജയുടെ സാമ്പത്തിക നയങ്ങളാണ് ഈ വളർച്ചയ്ക്ക് കാരണമെന്നാണ് വിദ​ഗ്ദർ പറയുന്നത്.

നവംബറിൽ ആകെ 15,131 റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ് ഷാർജ റിയൽ എസ്റ്റേറ്റ് റജിസ്ട്രേഷൻ വിഭാഗം രേഖപ്പെടുത്തിയത്. ഈ ഇടപാടുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഭൂമിയുടെ ആകെ വിസ്തീർണ്ണം ഏകദേശം 34.9 ദശലക്ഷം ചതുരശ്ര അടിയാണ്. ഇതിൽ 2,126 വിൽപന ഇടപാടുകൾ നടന്നു, ഇത് മൊത്തം ഇടപാടുകളുടെ 14 ശതമാനമാണ്. 1.6 ബില്യൺ ദിർഹം മൂല്യം വരുന്ന 698 മോർഗേജ് ഇടപാടുകളും രേഖപ്പെടുത്തി.

Also read; സൗദി ഓഹരി വിപണിയിൽ വൻ മുന്നേറ്റവുമായി ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള അൽമസാർ അൽഷാമിൽ എജ്യുക്കേഷന്റെ ലിസ്റ്റിങ്; 18.41% ഓഹരി വില ഉയർന്നു

1,320 ഭൂമികളും 374 നിർമിച്ച കെട്ടിടങ്ങളും 432 ടവറുകളിലെ യൂണിറ്റുകളും ഈ കാലയളവിൽ കൈമാറ്റം ചെയ്യപ്പെട്ടു. എമിറേറ്റിന്റെ സാമ്പത്തിക മുന്നേറ്റത്തിന്റെ കരുത്തും റിയൽ എസ്റ്റേറ്റ് വിപണിയുടെ അചഞ്ചലമായ നിലനിൽപുമാണ് ഇത് സൂചിപ്പിക്കുന്നതെന്നുമുള്ള വിലയിരുത്തലുകളുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News