‘പ്രചാരണ റാലിക്കിടെ അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് നേരെ വെടിവെയ്പ്പ്’, പരിക്കേറ്റ് മുഖത്ത് രക്തവുമായി നിൽക്കുന്ന വീഡിയോ പ്രചരിക്കുന്നു

അമേരിക്കൻ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ വെടിവെയ്പ്പ്. പെൻസിൽവാനിയയിൽ ശനിയാഴ്ച നടന്ന ഒരു പ്രചാരണ റാലിക്കിടെയാണ് സംഭവം. വലത് ചെവിക്ക് പരിക്കേറ്റ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ വേദിയിൽ നിന്ന് സുരക്ഷിതമായി മാറ്റി. ട്രംപിൻ്റെ മുഖത്തിന് പരിക്കേറ്റിട്ടുണ്ട്. രക്തം മുഖത്ത് പടർന്ന ഇദ്ദേഹത്തിന്റെ ചിത്രങ്ങളും സംഭവത്തിന്റെ വിഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ALSO READ: ‘ബിഹാറിൽ കനത്ത മഴ, അസമിൽ പ്രളയം തുടരുന്നു, യു പിയിൽ 700 ഗ്രാമങ്ങൾ പ്രളയ ഭീഷണിയിൽ’; മഴക്കെടുതിയിൽ ഉത്തരേന്ത്യ

നിരവധി ആളുകൾ പങ്കെടുത്ത റാലിക്കിടെയാണ് ആക്രമണം നടന്നത്. വെടിയുതിർത്ത സംഘത്തിലെ ഒരാളെ സുരക്ഷാ സേന വധിച്ചതായാണ് റിപ്പോർട്ട്. ട്രംപ് ഇപ്പോൾ സുരക്ഷിതനാണെന്ന് സുരക്ഷാ സേന അറിയിച്ചു. ട്രംപ് പങ്കെടുത്ത ചടങ്ങിന് സമീപത്ത് നിന്നും വെടിവെപ്പിൻ്റെ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. ട്രംപ് സുരക്ഷിതനാണെന്നും അദ്ദേഹത്തിൻ്റെ സംരക്ഷണത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali