‘ഒന്ന് ശ്വസിക്കാന്‍ തന്ന വേണം മാസം ഏഴര ലക്ഷം രൂപ!’; ഗുരുഗ്രാമിനേക്കാള്‍ നല്ലത് മുംബൈ ആണെന്ന് സോഷ്യല്‍ മീഡിയ

gurugram-luxurious-flat

ഗുരുഗ്രാമിലെ ആഡംബര ജീവിതം വലിയ ചെലവാണെന്ന ലിങ്ക്ഡ്ഇന്‍ പോസ്റ്റ് ഇന്റര്‍നെറ്റിനെ ഇളക്കിമറിക്കുന്നു. നഗരത്തിലെ അംബരചുംബിയായ ഫ്ലാറ്റിലെ താമസക്കാരനായ വൈഭവ് ജെ എന്നയാളാണ് ഈ പോസ്റ്റ് പങ്കിട്ടത്. മാസം ഏഴര ലക്ഷം രൂപ ഒന്ന് ശ്വസിക്കാൻ തന്നെ വേണമെന്നാണ് വൈഭവിൻ്റെ പോസ്റ്റ്.

‘ഗുഡ്ഗാവില്‍ എനിക്ക് ഒരു വീടുണ്ട്. അതിൻ്റെയർഥം ശ്വസിക്കാന്‍ എനിക്ക് പ്രതിമാസം 7.5 ലക്ഷം രൂപ ആവശ്യമാണെന്നാണ്’- ഇങ്ങനെയാണ് വൈഭവിൻ്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഭവന നിര്‍മാണത്തിനപ്പുറം ജീവിത ചെലവ് എങ്ങനെ പടരുന്നുവെന്നതാണ് പോസ്റ്റിൽ അദ്ദേഹം വിശദീകരിക്കാൻ ശ്രമിക്കുന്നത്.

Read Also: കനത്ത ചൂടില്‍ നിന്നും ദില്ലിക്ക് ആശ്വാസം; മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

മൂന്ന് കോടിയുടെ വീടിന് 2.08 ലക്ഷം പ്രതിമാസം ഇ എം ഐ വേണം. ഫൗണ്ടൻ അറ്റകുറ്റപ്പണിക്ക് പ്രതിമാസം 12,00 രൂപ, കാര്‍ ഇ എം ഐ 60,000 (കാരണം സ്വിഫ്റ്റിൽ സഞ്ചരിക്കാനാകില്ല), കുട്ടികള്‍ക്കുള്ള ഐ ബി സ്‌കൂളിന് പ്രതിമാസം 65,000, വിദേശ യാത്ര തെളിയിക്കുന്നതിന് പ്രതിമാസം 30,000, പാചകക്കാരന്‍, വീട്ടുജോലിക്കാരി, ഡ്രൈവര്‍ – ഗാര്‍ഹിക ജീവനക്കാര്‍ക്ക് പ്രതിമാസം 30,000, നിങ്ങള്‍ക്ക് ‘വേണ്ടാത്ത’ ക്ലബ് നൈറ്റുകള്‍ക്കും അത്താഴങ്ങള്‍ക്കും 20,000, ‘ഡി എൽ എഫ് ഫേസ് 5 റെഡി’ എന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നതിന് 12,000, ലക്കും ലഗാനുമില്ലാത്ത ഷോപ്പിങിന് 10,000-ല്‍ കൂടുതല്‍, ജന്മദിന സമ്മാനങ്ങള്‍ക്കും വിവാഹ കവറുകള്‍ക്കും 15,000, നികുതിയായി ഒരു വ്യാജ പുഞ്ചിരിയും- ഇങ്ങനെയാണ് പോസ്റ്റ്.

ഈ ചെലവുകൾക്ക് പ്രതിമാസം അഞ്ച് ലക്ഷം വരുമാനം വേണം. ഈ അഞ്ച് ലക്ഷത്തിന് 30 ശതമാനം ആദായ നികുതി കൂടി വരുമ്പോൾ ചെലവ് പ്രതിമാസം ഏഴര ലക്ഷമാകുമെന്നും അദ്ദേഹം കുറിച്ചു. ഗുരുഗ്രാം ഉപേക്ഷിച്ച് മുംബൈയിലേക്ക് പോരൂ ജീവിത ചെലവ് വർധിക്കില്ല എന്നായിരുന്നു ഇൻ്റർനെറ്റിലെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News