പൃഥ്വിരാജ് ചിത്രത്തിന്‍റെ സെറ്റ് നിര്‍മ്മിക്കാന്‍ പാടം നികത്തിയെന്ന് പരാതി; സ്റ്റോപ് മെമോ

നടന്‍ പൃഥ്വിരാജിനെ നായകനാക്കി വിപിൻ ദാസ്  സംവിധാനം ചെയ്യുന്ന ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന്‍റെ സെറ്റ് നിര്‍മ്മാണത്തിന് സ്റ്റോപ് മെമോ. സെറ്റ് നിര്‍മ്മിക്കുന്നത് അനധികൃതമായി മണ്ണിട്ടു നികത്തിയ സ്ഥലത്താണെന്ന പരാതിയിലാണ് പെരുമ്പാവൂര്‍ നഗരസഭയുടെ സ്റ്റോപ് മെമോ. നിർമാണത്തിന് അനുമതി വാങ്ങിയിട്ടില്ലെന്നു നഗരസഭാധ്യക്ഷൻ ബിജു ജോൺ ജേക്കബ് പറഞ്ഞു. പാടം നികത്തിയ സ്ഥലത്ത് നിർമാണ അനുമതി നൽകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വെട്ടിക്കനാക്കുടി വി.സി.ജോയിയുടെ മകൻ ജേക്കബ് ജോയിയുടെ ഉടമസ്ഥതയിൽ 12–ാ ം വാർഡിൽ കാരാട്ടുപളളിക്കരയിലാണു ഗുരുവായൂർ അമ്പലത്തിന്‍റെ മാതൃക നിർമിക്കുന്നത്. ഇവിടെ പാടം മണ്ണിട്ടു നികത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.

ALSO READ: ഇനി ആഘോഷത്തിന്റെ നാളുകള്‍; ചുവപ്പ് സാരിയില്‍ സുന്ദരിയായി ആമിര്‍ ഖാന്റെ മകള്‍, പ്രീ വെഡ്ഡിങ് ചിത്രങ്ങള്‍ വൈറല്‍

പ്ലൈവുഡും കഴകളും സ്റ്റീൽ സ്ക്വയർ പൈപ്പും പോളിത്തീൻ ഷീറ്റും ഉപയോഗിച്ച് ഒരു മാസത്തോളമായി അറുപതോളം കലാകാരൻമാർ ചേർന്നാണ് നിർമാണം നടത്തുന്നത്. .

എന്നാൽ നിർമാണത്തിന് അനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്നും കൗൺസിൽ യോഗത്തിൽ പരിഗണിക്കാമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. ചില കൗൺസിലർമാരുടെ വ്യക്തി താൽപര്യമാണ് നിർമാണത്തിനു സ്റ്റോപ്പ് മെമ്മോ നൽകാൻ കാരണമെന്ന് വി.സി.ജോയ് ആരോപിച്ചു. മകന്റെ പേരിലുള്ള സ്ഥലത്തെ നിർമാണത്തിന് തന്റെ പേരിലാണ് സ്റ്റോപ്പ് മെമ്മോ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കണ്ടല ബാങ്ക് തട്ടിപ്പ്: ഇ ഡി റെയ്‌ഡിനിടെ എൻ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News