ഗുരുവായൂരമ്പല നടയില്‍; ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മെയ് 16 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഒരു കംപ്ലീറ്റ് കോമഡി ചിത്രമായിട്ടായിരിക്കും ഗുരുവായൂരമ്പല നടയില്‍ എത്തുക. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, E4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

ALSO READ: ലൈംഗികാതിക്രമ കേസിൽ കേന്ദ്ര സർവകലാശാല അസിസ്റ്റന്റ് പ്രഫസർക്ക് വീണ്ടും സസ്പെൻഷൻ

കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിലെ ‘കെ ഫോർ കല്യാണം’ എന്ന് ഗാനത്തിനും സോഷ്യൽ മീഡിയയിൽ നല്ല സ്വീകരണമാണ് ലഭിച്ചത്. ചിത്രം തിയേറ്ററുകളിൽ എത്തുന്ന കാത്തിരിപ്പിലാണ് ആരാധകർ. പൃഥ്വിരാജ് , ബേസിൽ, അനശ്വര, നിഖില വിമൽ തുടങ്ങിയ താരങ്ങളെല്ലാം ചിത്രത്തിലുണ്ട്.

ഇവരെ കൂടാതെ ജഗദീഷ്, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു തുടങ്ങിയ താരങ്ങളും എത്തുന്നു. തമിഴ് താരം യോഗി ബാബുവിന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്.

ALSO READ: സന്തോഷം കൊണ്ട് ഒന്ന് അലറിവിളിച്ചതാ! പിന്നെ അടയ്‌ക്കാൻ പറ്റുന്നില്ല; താടിയെല്ല് കുടുങ്ങി ഇൻസ്റ്റ​ഗ്രാം താരം ആശുപത്രിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News