അത്യപൂർവ ഭക്തജനത്തിരക്കുമായി ഗുരുവായൂർ വിഷുക്കണി

ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് അത്യപൂർവുമായ ഭക്തജനത്തിരക്കായിരുന്നു. കേരളത്തിനകത്തും പുറത്തും നിന്നായി പതിനായിരങ്ങളാണ് കണ്ണനെ കാണാൻ ഗുരുവായൂരിൽ എത്തിയത്. വിഷു ദിനമായ ഞായറാഴ്ച പുലർച്ചെ 2.42 മുതൽ 3.42 വരെ ഒരു മണിക്കൂർ ആയിരുന്നു ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം. ശനിയാഴ്ച രാത്രി അത്താഴ പൂജയ്ക്കുശേഷം കീഴ്ശാന്തിമാർ ചേർന്നാണ് മുഖമണ്ഡപത്തിൽ വിഷുക്കണിയൊരുക്കിയത്.

Also Read: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുമ്പോ‍ഴെങ്കിലും രാഹുല്‍ സിഎഎ വിഷയത്തില്‍ മൗനം വെടിയുമോ ?

പുലർച്ചെ ക്ഷേത്രം മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി ശ്രീലകത്ത്‌ കയറി ഗുരുവായൂരപ്പനെ ആദ്യം വിഷുക്കണി കാണിച്ചു. തുടർന്ന് ശ്രീലകവാതിൽ തുറന്നതോടെ ഭക്തർക്കും കണി കാണാനുള്ള സൗകര്യമായി. പതിനായിരക്കണക്കിന് ഭക്തരാണ് ഉണ്ണിക്കണ്ണനെ കാണാനും വിഷുക്കണി ദർശനത്തിനുമായി ഇന്നലെ രാത്രി മുതൽ ഗുരുവായൂരിലേക്ക് ഒഴുകിയെത്തിയത്. വിഷുദിനത്തിൽ ഗുരുവായൂർ ദർശനം സാധ്യമായതിൻ്റെ സന്തോഷത്തിലാണ് കൂടുതൽ പേരും.

Also Read: കേരളത്തില്‍ ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

പുലർച്ചെ ഗുരുവായൂരപ്പന്റെ വിഷുക്കണി കാണാൻ ഇന്നലെ രാത്രിതന്നെ ഭക്തർ വരിയിൽ സ്ഥാനംപിടിച്ചിരുന്നു. നമസ്‌കാര മണ്ഡപത്തിലും വിഷുക്കണി ദർശിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നു. വിഷുക്കണി ദർശനത്തിനു ശേഷം നിത്യനിദാന ക്ഷേത്രചടങ്ങുകളും നടന്നു. ഉച്ചപ്പൂജയ്ക്കു ഗുരുവായൂരപ്പന് നമസ്‌കാര സദ്യയും വിഷുവിളക്ക് ആഘോഷവുമാണ് ഗുരുവായൂരിൽ വിഷുദിനത്തിലെ മറ്റു പ്രധാന ചടങ്ങുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News