ഗുരുവായൂർ മതനിരപേക്ഷതയുടെ മണ്ണ്; ജനങ്ങളുടെ മനസ്സിൽ വർ​ഗീയ വിഷം ചീറ്റുന്നവർക്കെതിരെ ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി

assembly election pinarayi vijayan

തെരഞ്ഞെടുപ്പിന്റെ മറവിൽ വർ​ഗീയ പടർത്താൻ ശ്രമിച്ച ബി. ഗോപാലകൃഷ്ണന്റെ പരാമർശം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ മണ്ഡലത്തിൽ നടന്ന തെരഞ്ഞടുപ്പ് പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ മതനിരപേക്ഷതയുടെ വിളനിലമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അതിന്റെ ഉദാഹരണമായി ഗുരുവായൂർ ക്ഷേത്രത്തിൽ തീപിടിച്ചപ്പോൾ എല്ലാ മതവിഭാഗങ്ങളിലുമുള്ള ആളുകൾ ചേർന്ന് തീ അണച്ച സംഭവവും ഓർമ്മിപ്പിച്ചു. എന്നാൽ ഗുരുവായൂരിൽ ചിലർ വർഗീയത പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ജനങ്ങളുടെ മനസ്സിൽ വിഭജനത്തിന്റെ വിഷം ചീറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Also read : പെട്ടു; രാസലഹരി കച്ചവടക്കാരനെ കരുതൽ തടങ്കലിലാക്കി പൊലീസ്

ഒപ്പം 2016-ന് മുമ്പുള്ള യുഡിഎഫ് സർക്കാർ കേരള ജനതയെ കൈവിടുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അതുകൊണ്ടാണ് ജനങ്ങൾ എൽഡിഎഫിനെ തെരഞ്ഞെടുത്തത്. ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും ഗുരുവായൂർ റെയിൽവേ മേൽപ്പാലം പൂർത്തിയായത് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി, കേരളത്തിന് ആവശ്യമായ പങ്കാളിത്തം കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നില്ലെന്നും അർഹതപ്പെട്ട ആനുകൂല്യങ്ങൾ അനുവദിക്കാത്തതിലൂടെ സാമ്പത്തികമായി വലിയ ഉപരോധമാണ് കേന്ദ്രം സൃഷ്ടിക്കുന്നതെന്നും പറഞ്ഞു. സംസ്ഥാനത്തെ സഹായിക്കേണ്ടത് കേന്ദ്രമാണെങ്കിലും അവർ അത് നിർവഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News