ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ; തീരുമാനം രാഹുൽ ഗാന്ധിയുടെ എതിർപ്പ് മറികടന്ന്

gyanesh-kumar-cec

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി തെരഞ്ഞെടുത്തു. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രഖ്യാപനം. കഴിഞ്ഞ മാര്‍ച്ചിലാണ് ഗ്യാനേഷ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്. 1988 ബാച്ച് കേരള കേഡർ ഐ എ എസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ്.

പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, ആഭ്യന്തര മന്ത്രി തുടങ്ങിയവരാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്നത്. സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതില്‍ വിവാദമുയര്‍ന്നിരുന്നു. അതേസമയം, യോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രതിഷേധം അറിയിച്ചു.

Read Also: റെഗുലേഷനെതിരെ യു ജി സിയെ പ്രതിഷേധം അറിയിക്കാന്‍ കേരള സര്‍വകലാശാല; തീരുമാനമെടുത്ത് അക്കാദമിക് കൗണ്‍സില്‍

ചീഫ് ജസ്റ്റിസിനെ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും കോടതി ഉത്തരവിന് ശേഷം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാര്യത്തില്‍ തീരുമാനം എടുത്താല്‍ മതിയെന്നും രാഹുല്‍ ഗാന്ധി യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാൽ, സെലക്ഷന്‍ കമ്മിറ്റിയുടെ ഭൂരിപക്ഷ അഭിപ്രായം പരിഗണിക്കുകയായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി സ്ഥാനമേല്‍ക്കുന്നതോടെ, ഈ വര്‍ഷം നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം നടക്കുന്ന പശ്ചിമ ബംഗാള്‍, അസം, കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ഗ്യാനേഷ് കുമാര്‍ നിയന്ത്രിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News