ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു സര്‍വെയ്ക്ക് സുപ്രീംകോടതിയുടെ അനുമതി

ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു സര്‍വെ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ പുരാവസ്തു സര്‍വെ നടത്തട്ടെയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ അഞ്ചുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

Also read- സൗഹൃദം പങ്കിട്ട് പശുവും പാമ്പും; വൈറലായി വീഡിയോ

തങ്ങള്‍ ആദ്യം സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കാതെ ഹിന്ദുപക്ഷം ഉന്നയിച്ച ഇടക്കാല ആവശ്യം അനുവദിക്കരുതെന്ന പള്ളി കമ്മിറ്റിയുടെ വാദം സുപ്രീംകോടതി തള്ളി. പള്ളിയിലെ നമസ്‌കാരത്തിന് എന്ത് സംഭവിക്കുമെന്ന് ചോദിച്ച പള്ളി കമ്മിറ്റിയുടെ അഭിഭാഷകന്‍ ഹുസൈഫ അഹ്മദിയോട് അതിനുള്ള അനുവാദം തുടരുമെന്ന് ചീഫ് ജസ്റ്റിസ് വാക്കാല്‍ പ്രതികരിച്ചു.

Also read- ‘മാപ്പ്’, ഞാന്‍ മോഹന്‍ലാലിനെ വച്ച് സംവിധാനം ചെയ്ത ആ സിനിമ വളരെ മോശമായിരുന്നുവെന്ന് നാസർ

ശാസ്ത്രീയമായ പരിശോധനയ്ക്ക് ഗ്യാന്‍വാപി പള്ളിയുടെ ചുമരുകള്‍ക്ക് താഴെ കുഴിക്കരുതെന്ന അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതിയും ആവര്‍ത്തിച്ചു. വാരാണസി ഗ്യാന്‍വാപി പള്ളി പരിസരത്ത് ക്ഷേത്രാവശിഷ്ടങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍വേ നടത്താന്‍ വാരാണസി ജില്ലാ കോടതി ജൂലൈ 21ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തായിരുന്നു അഞ്ചുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ പുരാവസ്തു വകുപ്പ് സര്‍വെ ആവശ്യമാണെന്നായിരുന്നു അലഹബാദ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News