‘ആര്‍ക്കൊപ്പം പോകുമെന്ന് തീരുമാനിച്ചിട്ടില്ല, വിധി വന്നിട്ട് തീരുമാനിക്കാം’: എച്ച്.ഡി കുമാരസ്വാമി

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ആര്‍ക്കൊപ്പം പോകുമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി കുമാരസ്വാമി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം തീരുമാനിക്കും. ജനഹിതം എന്തായാലും മാനിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.

സിംഗപ്പൂരിലായിരുന്ന കുമാരസ്വാമി ഇന്ന് പുലര്‍ച്ചെയാണ് ബംഗളൂരുവില്‍ എത്തിയത്. നിലവില്‍ ജെപി നഗറിലെ വീട്ടിലാണ് അദ്ദേഹമുള്ളത്. ഉച്ചയോടെ പത്മനാഭ നഗറില്‍ ദേവഗൗഡയുടെ വീട്ടിലെത്തും. കര്‍ണാടകയില്‍ തൂക്കുസഭയുണ്ടാകുമെന്നാണ് എക്‌സിറ്റ്‌പോളുകള്‍ പ്രവചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ജെഡിഎസിന്റെ തീരുമാനം നിര്‍ണായകമാകും.

രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവരുന്നത്. കോണ്‍ഗ്രസും ബിജെപിയും കളംനിറഞ്ഞു നടത്തിയ പ്രചാരണങ്ങളില്‍ കര്‍ണാടകയില്‍ ആര് വാഴും വീഴുമെന്ന് ഇന്നറിയാം. എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. സംസ്ഥാനത്തെ വിവിധ 36 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ അരമണിക്കൂറില്‍ ഫല സൂചന ലഭ്യമാകും. ബംഗളുരു നഗരമേഖല, മൈസുരു, മംഗളുരു, ഹുബ്ബള്ളി അങ്ങനെ നഗരമേഖലകളിലെ ഫലം പെട്ടെന്ന് വരും. ബീദര്‍ അടക്കമുള്ള, ഗ്രാമീണ മേഖലകള്‍ ധാരാളമുള്ള ജില്ലകളിലെ ഫലം വരാന്‍ വൈകും. പ്രാഥമിക ഫലസൂചനകള്‍ എട്ടരയോടെത്തന്നെ അറിയാം. ഒമ്പതരയോടെ അടുത്ത അഞ്ച് വര്‍ഷം കര്‍ണാടക ആര് ഭരിക്കുമെന്നതിന്റെ ചിത്രം തെളിയും. തൂക്ക് നിയമസഭ വരികയാണെങ്കില്‍ പിന്നെയും ഫലം മാറി മറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here