വൃക്കയുടെ ശത്രു നിങ്ങളുടെ ഈ ശീലങ്ങൾ! ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കൂ

Prevent Kidney Disease

നമ്മുടെ ശരീരത്തിലെ മാലിന്യങ്ങൾ അരിച്ചെടുക്കുക, ലവണങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തുക എന്നീ സുപ്രധാന ജോലികളാണ് വൃക്കകൾ ചെയ്യുന്നത്. വൃക്കകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് നാം പലപ്പോഴും മനസ്സിലാക്കാറില്ല. അതുകൊണ്ട് തന്നെയാണ് വൃക്കരോ​ഗം എന്ന നിശ്ബ​​​ദ കൊലാളിയെ നാം അറിയതെ പോകുന്നത്. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെ റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടും 850 ദശലക്ഷത്തിലധികം ആളുകളെ വൃക്കരോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ ക്രോണിക് കിഡ്നി ഡിസീസ് (CKD), അക്യൂട്ട് കിഡ്നി ഇഞ്ചുറി (AKI) എന്നിവ ഉൾപ്പെടുന്നു. രോഗം മൂർച്ഛിക്കുമ്പോൾ തന്നെ വൃക്കയുടെ പ്രവർത്തനത്തിന്റെ 90% വരെ നഷ്ട്ടമാകുന്നു.

വൃക്ക രോ​ഗങ്ങൾ ഉണ്ടാകുന്നതിന്റെ ചില കാരണങ്ങൾ നമ്മുടെ ദൈനംദിന ശീലങ്ങളാണ്.ആ ശീലങ്ങൾ തിരിച്ചറിഞ്ഞ് മാറ്റുകയും, ലക്ഷണങ്ങൾ കണ്ടുപിടിക്കുകയും ചെയ്താൽ, വൈദ്യസഹായത്തോടെ വൃക്ക രോ​ഗങ്ങളെ നേരത്തെ പ്രതിരോധിക്കാൻ സാധിക്കും. വൃക്കകളെ ദോഷകരമായി ബാധിക്കുന്ന 7 ദൈനംദിന ശീലങ്ങൾ എന്തൊക്കയാണെന്ന് നോക്കാം.

Also Read: രാത്രിയിൽ തൈര് കഴിക്കുന്നത് നല്ലതാണോ? ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

1. ഡീഹൈഡ്രേഷൻ

വെള്ളം കുറച്ച് കുടിക്കുന്നത്. ഇത് മൂലം വൃക്കകൾ മാലിന്യങ്ങൾ പുറന്തള്ളാൻ കൂടുതൽ കഠിനമായി പ്രവർത്തിക്കേണ്ടി വരുന്നു. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിലോ ശാരീരിക അധ്വാനത്തിനിടയിലോ ഡീഹൈഡ്രേഷൻ ഉണ്ടാക്കുന്നത് കാലക്രമേണ വൃക്കകൾക്ക് കേടുപാടുകൾ ഉണ്ടാക്കാൻ കാരണമാകുന്നു. ചെറിയ ഡീഹൈഡ്രേഷൻ പോലും വൃക്കകളുടെ കേടുപാടുകൾ വേഗത്തിലാക്കുന്നു. മൂത്രത്തിന്റെ നിറം കടുത്തതോ അളവ് കുറയുകയോ ആണെങ്കിൽ, നിങ്ങളുടെ ശരീരത്തിനും വൃക്കകൾക്കും കൂടുതൽ വെള്ളം വേണം എന്ന മുന്നറിയിപ്പാണ് അത്.

2. അമിത ഉപ്പിന്റെ ഉപയോഗം

ഭക്ഷണത്തിൽ അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് രക്തസമ്മർദ്ദം ഉയരാൻ കാരണമാകുന്നു. ഉയർന്ന രക്തസമ്മർദ്ദം ക്രോണിക് കിഡ്നി ഡിസീസിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. അമിതമായ മർദ്ദം മൂലം വൃക്കകളിലെ ചെറിയ രക്തക്കുഴലുകൾക്ക് കേടുവരുകയും അവയുടെ അരിക്കൽ ശേഷി കുറയുകയും ചെയ്യുന്നു. സംസ്കരിച്ച ഭക്ഷണങ്ങൾ, പാക്കറ്റ് സ്നാക്കുകൾ, അച്ചാറുകൾ, ഫാസ്റ്റ് ഫുഡുകൾ എന്നിവയും ഇതിന്റെ കാരണങ്ങളാണ്.

3. അമിതമായ പഞ്ചസാര, സോഡ, ഫ്രാക്ടോസ് അടങ്ങിയ പാനീയങ്ങൾ

അമിതമായ പഞ്ചസാരയുടെ ഉപയോഗം, അതുപോലെ സോഡകളും മധുരമുള്ള പാനീയങ്ങളും, ഇൻസുലിൻ പ്രതിരോധം, യൂറിക് ആസിഡിന്റെ അളവ്, മെറ്റബോളിക് സ്ട്രെസ് എന്നിവ വർദ്ധിപ്പിക്കുന്നു. ഇത് വൃക്കകൾക്ക് നേരിട്ട് ഹാനി വരുത്തണമെന്നില്ല. എന്നാൽ സോഡയും സോഡിയം, പഞ്ചസാര, ഫോസ്ഫേറ്റ് എന്നിവ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും നിശബ്ദമായി വൃക്കകളെ നശിപ്പിക്കുന്നുണ്ടെന്ന് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു

4. പ്രോട്ടീനും ഫോസ്ഫറസും അമിതമായി അടങ്ങിയ തെറ്റായ ഭക്ഷണരീതി

പ്രോട്ടീൻ നമുക്ക് അത്യാവശ്യമാണ്, പക്ഷേ അമിതമായ ഉപഭോഗം അത്ര നല്ലതല്ല. പ്രത്യേകിച്ച് മൃഗപ്രോട്ടീൻ, അമിതമായ പ്രോട്ടീൻ വൃക്കകൾക്ക് മാലിന്യങ്ങൾ അരിച്ചെടുക്കാൻ കൂടുതൽ സമ്മർദ്ദം നൽകുന്നു. അതുപോലെ, സംസ്കരിച്ച മാംസം, കോള, പാക്കേജ് ചെയ്ത ഭക്ഷണങ്ങൾ എന്നിവയിൽ സാധാരണയായി കാണുന്ന ഫോസ്ഫറസ് അഡിറ്റീവുകൾ അടങ്ങിയ ഭക്ഷണങ്ങൾ,

5. വേദനസംഹാരികളുടെ ഇടയ്ക്കിടെയുള്ള ദുരുപയോഗം

സ്റ്റിറോയിഡ് അല്ലാത്ത ഇബുപ്രോഫെൻ, നാപ്രോക്സൻ, ആസ്പിരിൻ, ചില ഓവർ-ദി-കൗണ്ടർ വേദനസംഹാരികൾ എന്നിവയുടെ ഉപയോഗം വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു. ഇവ ഇടയ്ക്കിടെ ഉപയോഗിക്കുന്നതിലൂടെ അക്യൂട്ട് അല്ലെങ്കിൽ ക്രോണിക് കേടുപാടുകൾ സംഭവിക്കാം. തലവേദന, ചെറിയ വേദനകൾ എന്നിവയ്ക്ക് പലരും ഇവ കഴിക്കാറുണ്ട്, പക്ഷേ ആവർത്തിച്ചുള്ള ഉപയോഗം വൃക്കകൾക്ക് ഹാനികരമാണ്.

6. തുടർച്ചയായ ടെൻഷനും ഉറക്കമില്ലായ്മയും

ഉറങ്ങുമ്പോൾ നമ്മുടെ ശരീരം അറ്റകുറ്റപ്പണി നടത്തുകയാണ്. ഉറക്കം കുറയുന്നതും അതോടൊപ്പമുള്ള സമ്മർദ്ദവും രക്തസമ്മർദ്ദം, മെറ്റബോളിക് സ്ട്രെസ്, വീക്കം എന്നിവയിലേക്ക് നയിക്കുന്നു ഇവ നേരിട്ടല്ലാതെ വൃക്കകളെ ബാധിക്കാറുണ്ട്. കാലക്രമേണ, താളം തെറ്റിയ ജൈവഘടികാരവും ഹോർമോൺ അസന്തുലിതാവസ്ഥയും വൃക്കകളുടെ പ്രവർത്തനക്ഷമത കുറയുന്നതിന് കാരണമാകുന്നു

7. പുകവലി, മദ്യം, നിയന്ത്രണമില്ലാത്ത രക്തസമ്മർദ്ദവും പഞ്ചസാരയും

പുകവലിക്കുന്നതിലുടെ വൃക്കകളിലേക്കുള്ള രക്തക്കുഴലുകൾ ചുരുങ്ങുകയും ഓക്സിഡേറ്റീവ് സ്ട്രെസ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അമിതമായി മദ്യം കഴിക്കുന്നത് ശരീരത്തിൽ ജലാംശം കുറയ്ക്കുകയും രക്തസമ്മർദ്ദത്തെ കാര്യമായി ബാധിക്കുകയും ചെയ്യും. ഇത്തരം ജീവിതശൈലികൾ രക്തക്കുഴലുകളെ, ചുരുക്കുകയും ഓക്സിഡേറ്റീവ് ക്ഷതം കുട്ടുന്നതിലുടെ, പ്രമേഹമോ രക്തസമ്മർദ്ദമോ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇവയെല്ലാം വൃക്കരോഗത്തിന്റെ പ്രധാന കാരണങ്ങൾ. രോഗമില്ലെങ്കിൽ പോലും, ഇത്തരം ശീലങ്ങളിലുടെ വൃക്കകളുടെ പ്രതിരോധശേഷി നഷ്ടമാക്കുന്നു.

വിവരങ്ങള്‍ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് ഒരു വിദഗ്ദ്ധ ഡോക്ടറുടെ പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ, രോഗനിർണ്ണയത്തിനോ, ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടെങ്കി യോഗ്യതയുള്ള ആരോഗ്യ വിദഗ്ദ്ധനെ  നേരില്‍ കണ്ട് ഉപദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News