പരീക്ഷയെഴുതുന്നതിനിടെ ലാപ്ടോപ്പിൽ ഹാക്കറുടെ മെസേജ്; വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സൈബർ ആക്രമണം

cyber attack in schools and colleges

പരീക്ഷയെഴുതുന്നതിനിടെ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ എന്തായിരിക്കും അവസ്ഥയല്ലേ അതാണ് ഇപ്പോൾ അമേരിക്കയും, കാനഡയും ഓസ്ട്രേലിയയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സംഭവിക്കുന്നത്. ഈ രാജ്യങ്ങളിലെ ആയിരക്കണക്കിന് സ്കൂളുകളേയും സർവകലാശാലകളേയും കേന്ദ്രീകരിച്ച് വലിയ സൈബർ ആക്രമണങ്ങളാണ് ഉണ്ടായിരിക്കുന്നത്. പ്രമുഖ എഡ്യുക്കേഷണൽ സോഫ്റ്റ് വെയറായ കാൻവാസ് ഹാക്ക് ചെയ്യപ്പെട്ടതോടെയാണ് ഒൻപതനായിരത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ തടസപ്പെട്ടത്.

ഈ പ്രദേശങ്ങളിലെല്ലാം അവസാന ഘട്ട മൂല്യ നിർണയവും സെമസ്റ്റർ പരീക്ഷകളും നടക്കുന്നതാണ് വിദ്യാർഥികളെയാകെ അങ്കലാപ്പിലാക്കിയത്. ‘ഷൈനി ഹണ്ടേഴ്‌സ്’എന്ന ഹാക്കിങ് ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിൽ. ആവശ്യപ്പെടുന്ന മോചന ദ്രവ്യം നൽകാത്ത പക്ഷം വിദ്യാർഥികളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങൾ പുറത്താക്കുമെന്നാണ് ഭീഷണി. ബിറ്റ് കോയിൻ രൂപത്തിലാണ് മോചന ദ്രവ്യം വേണ്ടതെന്നും ഹാക്കർമാർ പറയുന്നു.

Also read:കാനഡയില്‍ ദമ്പതികളുടെ കൊലപാതകത്തില്‍ മൂന്നു ഇന്ത്യന്‍ വംശജര്‍ കുറ്റക്കാര്‍

പരീക്ഷയെതുന്നതിനിടെ വിദ്യാർഥികളുടെ ലാപ്ടോപ്പിൽ പെട്ടന്ന് ഹാക്കർമാരുടെ മെസേജ് പ്രത്യക്ഷപ്പെടുകയും പരീക്ഷ തുടരാൻ ആകാത്ത സ്ഥിതിയാവുകയും ചെയ്തു. ഇത് വിദ്യാർഥികളെ ഏറെ ബുദ്ധിമുട്ടിലാക്കി. ആക്രമണത്തെത്തുടർന്ന് മിസിസിപ്പി സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ഇഡാഹോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവർ പരീക്ഷകൾ മാറ്റി വെച്ചു. ഓസ്‌ട്രേലിയയിലെ സിഡ്‌നി യൂണിവേഴ്സിറ്റി, കാനഡയിലെ ടൊറന്റോ യൂണിവേഴ്സിറ്റി, യുസിഎൽഎ എന്നിങ്ങനെയുള്ള ലോക പ്രശസ്തമായ പല യൂണിവേഴ്സിറ്റകളും പ്രതിസന്ധിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News