
കൊറിയന്‍ ഗായിക(കെ-പോപ്പ്) ഹേസൂ(29)വിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. മെയ് 20-ന് ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കാനിരിക്കുകയായിരുന്നു ഹേസൂ.
2019-ലാണ് താരം സംഗീത രംഗത്തെത്തിയത്. മൈ ലൈഫ് ഐ വില്‍ ആയിരുന്നു ആദ്യ സിംഗിള്‍ ആല്‍ബം. ഇമ്മോര്‍ട്ടല്‍ സോങ്‌സ്, ബോസ് ഇന്‍ ദ മിറര്‍ തുടങ്ങിയ ടിവി ഷോകളില്‍ ഇവർ പങ്കെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here