
അഭിഷേക് ബച്ചൻ വളരെ ഗൗരവമുള്ള ആളായി തോന്നിയേക്കാം, പക്ഷേ സഹതാരങ്ങൾക്കും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവർക്കും സെറ്റിൽ അദ്ദേഹം ഒരു തമാശക്കാരനാണെന്ന് അറിയാം. അടുത്തിടെ ഒരു അഭിമുഖത്തിൽ, സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റ് ആലിം ഹക്കിം അഭിഷേക് ബച്ചനും സഞ്ജയ് ദത്തും ചേർന്ന് പ്രവർത്തിച്ച ‘ദസ്’ എന്ന സിനിമ സെറ്റിലെ അനുഭവം പങ്കുവച്ചിരുന്നു. ഒരു ഹെയർഡ്രെസ്സർ എന്നതിനു പുറമേ, സെറ്റിൽ ഒരു അസിസ്റ്റന്റ് ഡയറക്ടറായും ജോലി ചെയ്യേണ്ടി വന്നതായി അദ്ദേഹം വെളിപ്പെടുത്തി. അപ്പോഴാണ് അഭിഷേക് ഷൂട്ടിംഗിനായി ഉപയോഗിച്ചിരുന്ന ഒരു പ്രോപ്പ് ഗൺ ഉപയോഗിച്ച് വെടിവയ്ക്കുകയും ആലിമിന് പരിക്കേൽക്കുകയും ചെയ്തത്. ഇതേ തുടർന്ന് പത്ത് ദിവസം നടക്കാൻ ആയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കാനഡയിൽ വെച്ച് ദസ് എന്ന സിനിമയിൽ എല്ലാവരുടെയും മുടി ഞാൻ ഒരുക്കുകയായിരുന്നു. ചില കാരണങ്ങളാൽ അനുഭവ് സിൻഹയുടെ എല്ലാ അസിസ്റ്റന്റുമാർക്കും അസുഖം വന്നു. എന്നെ പകരം നിർത്തി. ഞാൻ അഭിഷേക് ബച്ചന്റെ അസിസ്റ്റന്റായി. ഞാൻ അഞ്ച് ദിവസം ആ ജോലി ചെയ്തു. അവരുടെ മുടി ചെയ്യുകയും ഷോട്ടുകൾക്കിടയിൽ കണ്ടിന്യൂവിറ്റി നിലനിർത്തുകയും ചെയ്യുമായിരുന്നു.
‘ആലിം, മുടി ഒരുക്കുന്നതിനിടയിൽ നീ സീൻ കണ്ടിന്യൂവിറ്റി തെറ്റിച്ചാൽ, ഞാൻ നിന്റെ കാലിൽ ഒരു വെടിയുണ്ട കയറ്റുമെന്ന് അദ്ദേഹം തമാശ പറഞ്ഞു. ആ സമയം അദ്ദേഹത്തിന്റെ കയ്യിൽ ഒരു പ്രോപ് ഗൺ ഉണ്ടായിരുന്നു. ഹൈയർ സ്റ്റൈൽ ചെയ്തശേഷം എനിക്ക് തെറ്റുപറ്റിയെന്ന് അദ്ദേഹത്തോടു പറഞ്ഞു. അതിനുശേഷം അഭിഷേക് പ്രോപ് ഗൺകൊണ്ട് നിലത്തേക്ക് വെടിവെക്കാൻ തുടങ്ങി. ഒരു പ്രോപ് ബുള്ളറ്റ് അബദ്ധത്തിൽ എന്റെ കാലിൽ തട്ടി. നന്നായി വേദനിച്ചു. എനിക്ക് 10 ദിവസത്തേക്ക് നടക്കാൻ കഴിഞ്ഞില്ല. എന്നും ആലിം പറഞ്ഞു. സംഭവത്തിന് ശേഷം, മറ്റ് നടന്മാർ അഭിഷേകിനോട് താരത്തിന്റെ തമാശകൾ കാരണം, തങ്ങൾക്ക് മുടി ഒരുക്കാനും ഇപ്പോൾ ആരുമില്ലെന്ന് പരാതി പറഞ്ഞെന്നും ആലിം കൂട്ടിച്ചേർത്തു.
അതേസമയം ഷാരൂഖ് ഖാന്റെ ‘കിംഗ്’ എന്ന ചിത്രത്തിൽ അഭിഷേക് ബച്ചൻ നായകനാകുമെന്ന് റിപ്പോർട്ടുകൾ. മെയ് 20 മുതൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here