ഹൽദ്വാനി സംഘർഷം; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഗവർണ്ണറുമായി കൂടിക്കാഴ്ച്ച നടത്തി

ഉത്തരാഖണ്ഡിലെ ഹൽദ്വാനി സംഘർഷത്തിൽ മുഖ്യമന്ത്രി പുഷ്ക്കർ സിങ് ധാമി ഗവർണ്ണറുമായി കൂടിക്കാഴ്ച്ച നടത്തി. നിലവിലെ സാഹചര്യം മുഖ്യമന്ത്രി ഗവർണ്ണറെ ബോധ്യപ്പെടുത്തി. നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനിയിലെ ബാൻഫൂൽപുരയിലെ സംഘർഷത്തിൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. അതേ സമയം ബിജെപി സർക്കാരിനെതിരെ വിമർശനവുനായി പ്രതിപക്ഷം രംഗത്തെത്തി.

Also Read; കനത്ത ചൂട്; പൂജപ്പുരയിൽ അപ്രതീക്ഷിത ചുഴലിക്കാറ്റ്, ഡസ്റ്റ് ഡെവിളെന്ന് നിരീക്ഷകർ

മദ്രസ പൊളിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷമായി മാറിയത്. സംഘർഷത്തിൽ പോലീസുകാരടക്കം നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു. അതേസമയം സംഘർഷം ആസൂത്രിതമാണോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്താൻ പോലീസിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സംഘർഷം സംബന്ധിച്ച വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പുഷ്ക്കർ സിങ് ധാമി വ്യക്തമാക്കി. അക്രമം അമർച്ച ചെയ്യാൻ ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവിട്ടുണ്ട്.

Also Read; ചരട് പൊട്ടി പറക്കുന്ന പട്ടം പോലെയാണ് കേരളത്തിലെ കോണ്‍ഗ്രസ്: ബിനോയ് വിശ്വം എം പി

ഹൽദ്വാനിയിലെ ബാൻഫൂൽപുരയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഹൽദ്വാനി സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഘർഷത്തിൽ സംസ്ഥാനത്തെ ബിജെപി സർക്കാരിനെ വിമർശിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത് വന്നു. അതേസമയം അഖിലേഷ് അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും ഹൽദ്വാനി സംഘർഷത്തിലെ ഗൂഢാലോചന അന്വേഷണത്തിലൂടെ പുറത്ത് വരട്ടെയെന്ന് ബിജെപി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News