‘ധ്യാന്‍ പറഞ്ഞതില്‍ മുക്കാല്‍ ഭാഗവും നുണ; ഞാന്‍ അങ്ങനെ കഷ്ടപ്പെട്ടിട്ടില്ല’: ശ്രീനിവാസന്‍

നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്റെ സിനിമയേക്കാള്‍ ഹിറ്റാകുന്നത് അദ്ദേഹത്തിന്റെ അഭിമുഖങ്ങളാണ്. ധ്യാന്‍ പറയുന്ന പല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അച്ഛന്റെ അസുഖ കാലം, വിനീത് ശ്രീനിവായസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വിവാഹം, ഭാര്യയും മകളുമായും ബന്ധപ്പെട്ട രസകരമായ കാര്യങ്ങളെ കുറിച്ചൊക്കെ ധ്യാന്‍ പറഞ്ഞത് വൈറലായിരുന്നു.

ധ്യാന്‍ പറയുന്നത് പകുതിയും സ്വന്തം കയ്യില്‍ നിന്ന് ഇട്ട് പറയുന്നതാണെന്നാണ് വിനീത് ശ്രീനിവാസന്‍ നേരത്തേ വ്യക്തമാക്കിയിട്ടുള്ളത്. അത് ഒരു പരിധി വരെ ശരിയാണെന്ന് ധ്യാനും അംഗീകരിച്ചിരുന്നു. ഇപ്പോഴിതാ, ധ്യാന്‍ പറഞ്ഞ ഒരു കാര്യം മുക്കാലും നുണയാണെന്ന് പറയുകയാണ് ശ്രീനിവാസന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.

നേരത്തേ ഒരു അഭിമുഖത്തില്‍ അച്ഛന്‍ ചെന്നൈയില്‍ കഷ്ടപ്പെട്ടു ജീവിച്ചിട്ടുണ്ടെന്നും ആ സമയത്ത് ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ധ്യാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ധ്യാന്‍ പറഞ്ഞതില്‍ മുക്കാല്‍ ഭാഗവും നുണയാണെന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. അങ്ങനെ കഷ്ടപ്പാട് ഒന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് പൈസ ഉണ്ടായിരുന്നില്ലെങ്കിലും കഷ്ടപ്പാട് ഒന്നും ഉണ്ടായിട്ടില്ലെന്ന് ധ്യാനിന്റെ അമ്മ വിമലയും പറഞ്ഞു. ശ്രീനിയേട്ടന്‍ പൈസ ഇല്ലാതെ കഷ്ടപ്പെട്ട് ജീവിച്ച കാലമുണ്ട്. എന്നാല്‍ അതൊന്നും ശ്രീനിയേട്ടന് കഷ്ടപ്പാടായിട്ട് തോന്നിയിട്ടില്ലെന്നും വിമല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News