
പകുതി വില തട്ടിപ്പിന് പാലക്കാട് കൊല്ലങ്കോട് മാത്രം ഇരകളായത് 300 ഓളം പേര്‍. കബളിപ്പിക്കപ്പെട്ടവര്‍ കൊല്ലങ്കോട് പൊലീസ് സ്റ്റേഷനില്‍ കൂട്ടത്തോടെ പരാതി നല്‍കി. തട്ടിപ്പിന് നേതൃത്വം നല്‍കിയത് യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ ജില്ല ജനറല്‍ സെക്രട്ടറി എം കെ ഗിരീഷ് കുമാര്‍ ആണ്. നാഷണല്‍ ഹ്യൂമന്‍ റൈറ്റ് ഫോറത്തിന്റെ മറവിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഗിരീഷ് കുമാറിനെതിരെ പരാതിയുമായി കൊല്ലങ്കോട് സ്റ്റേഷനില്‍ 300 ഓളം പേര്‍ എത്തി.
ആയിരം കോടിയിലധികം തട്ടിപ്പ് നടത്തിയ അനന്തു കൃഷ്ണന്‍ നേതൃത്വം നല്‍കിയ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പാലക്കാട് ജില്ലയിലെ അധ്യക്ഷന്‍ എം കെ ഗിരീഷ് കുമാര്‍ ആണ്. നാഷണല്‍ ഹ്യൂമന്‍ റൈറ്റ് ഫോറത്തിന്റെ മറവിലാണ് യൂത്ത് കോണ്‍ഗ്രസ് ഇയാൾ തട്ടിപ്പ് നടത്തിയത്.
Read Also: ജനശ്രീ മിഷന്‍ വഴിയും പാതിവില തട്ടിപ്പ്; കോഴിക്കോട്ട് കോണ്‍ഗ്രസ് നേതാവ് പണം തട്ടി
ബാങ്ക് വഴിയും നേരിട്ടും നിരവധി പേരാണ് എം കെ ഗിരീഷ് കുമാറിനെ പണം കൈമാറിയത്. തട്ടിപ്പിന് ഇരയായ 290 പേരാണ് പാലക്കാട് കൊല്ലംകോട് പോലീസ് സ്റ്റേഷനില്‍ എംകെ ഗിരീഷ് കുമാറിനെതിരെ പരാതിയുമായി എത്തിയത്. വിശ്വാസ്യത നേടിയെടുക്കാന്‍ എം കെ ഗിരീഷ് കുമാര്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെയും പരിപാടികളില്‍ എത്തിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

