രസീത് വേണ്ടെങ്കിൽ പകുതി റേറ്റ്! വൈറലായി വന്ദേ ഭാരത്തിൽ ടി.ടി.ഇയുടെ ഡീൽ

vandebharat

യാത്രക്കാരനിൽ നിന്ന് അനധികൃതമായി പണം വാങ്ങി വന്ദേ ഭാരത് എക്സ്പ്രസിൽ സീറ്റ് ഒരുക്കാൻ ശ്രമിച്ച ടി.ടി.ഇക്കെതിരെ നടപടി എടുത്ത് ഇന്ത്യൻ റെയിൽവേ. വരാണസിയിലേക്ക് യാത്ര ചെയ്യാൻ യാത്രക്കാരൻ സ്റ്റേഷനിൽ എത്തിയപ്പോൾ ആണ് സംഭവം. വെറും സൂപ്പർഫാസ്‌റ് ട്രെയിനിന്റെ ടിക്കറ് എടുത്ത അദ്ദേഹം തനിക്കു വന്ദേ ഭാരതിൽ യാത്ര ചെയ്യാനായി ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യണമെന്ന് ആവശ്യവുമായി ടി.ടി.ഇയെ സമീപിച്ചു.

ഇതിനു മറുപടിയായി 750 രൂപ വിലവരുന്ന ടിക്കറ്റ് വെറും 380 രൂപയ്ക്ക് ഒരുക്കാമെന്ന് ടി.ടി.ഇ പറയുന്നത് യാത്രക്കാരൻ വിഡിയോയിൽ പകർത്തി. എന്നാൽ യാത്രക്കാരൻ രസീത് ആവശ്യപ്പെട്ടതോടെ ടിടിഇ കൈമലർത്തുകയും 750 രൂപ ആവശ്യപ്പെടുകയും. തുടർന്ന് നടന്ന തർക്കത്തിനൊടുവിൽ യാത്രക്കാരനെ കയറ്റാതെ തന്നെ ട്രെയിൻ വിട്ടു പോയി.

തുടർന്ന് വീഡിയോ യാത്രക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ വ്യാപക വിമർശനമാണ് ഉയർന്നത്. സംഭവത്തിന് പിന്നാലെ റെയിൽവേയും ഡിആർഎം ദാനാപൂർ വിഭാഗവും അന്വേഷണം ആരംഭിച്ചു. ബന്ധപ്പെട്ട ടി.ടി.ഇയെ സസ്‌പെൻഡ് ചെയ്തതായും റെയിൽവേ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News