ഗാസയിൽ രണ്ട് പതിറ്റാണ്ടത്തെ ഹമാസ് ഭരണം അവസാനിക്കുന്നു: സർക്കാർ പിരിച്ചുവിട്ടു

Hamas Ends Gaza Rule, Hands Power to Committee

കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഗാസ മുനമ്പിൽ തുടർന്നുപോന്ന തങ്ങളുടെ ഭരണം അവസാനിപ്പിക്കുകയാണെന്നും, സിവിൽ ഭരണത്തിനായി അധികാരം ഒരു സാങ്കേതിക സമിതിക്ക് (ടെക്നോക്രാറ്റിക് കമ്മിറ്റി) കൈമാറുകയാണെന്നും ഹമാസ് പ്രഖ്യാപിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഒപ്പിട്ട വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഈ നിർണ്ണായക നീക്കം. ഗാസയുടെ പുനർനിർമ്മാണത്തിനായുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണിതെന്ന് ഹമാസ് വിശേഷിപ്പിച്ചെങ്കിലും, ആയുധങ്ങൾ കൈമാറുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം അറിയിച്ചിട്ടില്ല.

ഹമാസിന്റെ ഗവൺമെന്റ് എമർജൻസി കമ്മിറ്റി തലവൻ മുഹമ്മദ് അൽ-ഫറ ഔദ്യോഗികമായി രാജിവെച്ചതോടെ, അധികാരം ‘നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗാസ’ (NCAG) എന്ന സമിതിയിലേക്ക് മാറും. ഗാസയിൽ ജനിച്ച എൻജിനീയറായ അലി ഷാത്ത് ആണ് കെയ്റോ ആസ്ഥാനമായുള്ള ഈ സമിതിയുടെ അധ്യക്ഷൻ. ഗാസയിലെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കാൻ പ്രൊഫഷണൽ സ്റ്റാഫുകൾ മാത്രമേ തൽസ്ഥാനത്ത് തുടരുകയുള്ളൂവെന്ന് ഹമാസ് മാധ്യമ വിഭാഗം ജനറൽ ഡയറക്ടർ ഇസ്മായിൽ അൽ-തവാബ്ത അറിയിച്ചു.

ALSO READ: ഇത് ട്രംപിൻ്റെ കളിയോ? യു എസ് താരം ബലോ​ഗൻ്റെ സസ്പെൻഷൻ പിൻവലിച്ച് ഫിഫ; ഹിറ്റ്ലറുടെ ഒളിമ്പിക്സിനെ ഓർത്ത് കായിക ലോകം

എന്നാൽ, ഹമാസിന്റെ ഈ പ്രഖ്യാപനത്തെ ഇസ്രായേൽ തള്ളിക്കളഞ്ഞു. ഹമാസ് അംഗങ്ങൾ തൽസ്ഥാനത്ത് തന്നെ തുടരുന്ന സാഹചര്യത്തിൽ ഈ രാജി വെറും നാടകമാണെന്നും ഇതിന് പ്രസക്തിയില്ലെന്നുമാണ് ഇസ്രായേൽ ഉദ്യോഗസ്ഥരുടെ നിലപാട്. ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ‘ബോർഡ് ഓഫ് പീസ്’ ഈ മാറ്റത്തെ നിരീക്ഷിക്കുന്നുണ്ടെങ്കിലും, “വാക്കുകളല്ല, പ്രവൃത്തിയാണ്” തങ്ങൾക്ക് പ്രധാനമെന്ന് വ്യക്തമാക്കി. ഗാസയിലെ എല്ലാ ആയുധങ്ങളുടെയും നിയന്ത്രണം ഈ സാങ്കേതിക സമിതിക്ക് കീഴിലായിരിക്കണമെന്ന് ബോർഡ് ഓഫ് പീസ് ഊന്നിപ്പറഞ്ഞു.

2023 ഒക്ടോബർ 7-ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 73,098 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ. ഒക്ടോബർ 10-ന് വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ഗാസയിൽ ഇസ്രായേൽ ആക്രമണങ്ങളും ഹമാസ് തിരിച്ചടികളും ഇപ്പോഴും തുടരുകയാണ്. ഗാസയുടെ പുനർനിർമ്മാണവും ഹമാസിനെ നിരായുധരാക്കുന്നതും ഉൾപ്പെടെയുള്ള രണ്ടാം ഘട്ട ചർച്ചകൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News