കൊല്ലപ്പെട്ട ഹമാസ് മേധാവിയുടെ ഭാര്യ ഗാസയില്‍ നിന്ന് കടന്നു; തുര്‍ക്കിയില്‍ പുനര്‍വിവാഹം ചെയ്തതായും റിപ്പോര്‍ട്ട്

hamas-leader-yahya-sinwar's-widow-samar-muhammad

മുന്‍ ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ വിധവ ഗാസയില്‍ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ട്. തുര്‍ക്കിയില്‍ പുനര്‍വിവാഹം കഴിച്ചതായും ഇസ്രായേലി വാര്‍ത്താ ഏജന്‍സി വൈനെറ്റ് റിപ്പോര്‍ട്ട് ചെയ്തു. 2011-ല്‍ സിന്‍വാറിനെ വിവാഹം കഴിച്ച് ഗാസയിലെ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സമര്‍ മുഹമ്മദ് അബു സമർ ആണ് ഗാസയിൽ നിന്ന് രക്ഷപ്പെട്ടത്.

വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് കുട്ടികള്‍ക്കൊപ്പം ഗാസയില്‍ നിന്ന് കടന്നെന്നാണ് റിപ്പോര്‍ട്ട്. ഉയര്‍ന്ന തലത്തിലുള്ള സഹായവും ധാരാളം പണവും രക്ഷപ്പെടാൻ ആവശ്യമായിരുന്നുവെന്ന് റിപ്പോർട്ടിലുണ്ട്. ഗാസയിലെ മറ്റൊരു സ്ത്രീയുടെ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് റാഫ അതിര്‍ത്തി കടന്ന് ഈജിപ്തിലേക്ക് പോയതെന്നാണ് റിപ്പോർട്ട്.

Read Also: പട്ടിണി കിടന്ന് ഗാസയില്‍ അഞ്ച് മരണം കൂടി; ഫ്രീഡം ഫ്ലോട്ടില്ലയുടെ ഹന്‍ഡാല കപ്പല്‍ ഇസ്രയേല്‍ പിടിച്ചെടുത്തു

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇസ്രയേൽ സൈന്യം യഹ്യ സിന്‍വാറിനെ വധിച്ചത്. ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുത്ത യഹ്യ സിന്‍വാറിന്റെ സഹോദരന്‍ മുഹമ്മദിന്റെ വിധവയായ നജ്വയും ഇതേ ശൃംഖലയിലൂടെ ഗാസ വിട്ടതായി സൂചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News