
ഗാസയിലെ ഹമാസ് മേധാവി മുഹമ്മദ് സിൻവാറിനെ സൈന്യം വധിച്ചുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാബു. മെയ് 14ന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് തലവന് ഗുരുതരമായി പരുക്കേറ്റതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാല്‍ ഇസ്രയേൽ പ്രതിരോധ സേനയ്ക്കോ ഐഡിഎഫിനോ ആക്രമണത്തിൽ ഇയാള്‍ കൊല്ലപ്പെട്ടോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല.ഇതിന് പിന്നാലെ സിൻവാറിനെ വധിച്ചെന്ന് നെതന്യാഹു തന്നെ നേരിട്ടെത്തി പറഞ്ഞിരിക്കുന്നത്.
“ഞങ്ങൾ മുഹമ്മദ് സിൻവാറിനെ ഇല്ലാതാക്കി, ഞങ്ങൾ ഇസ്മായിൽ ഹനിയെ, മുഹമ്മദ് ദെയ്ഫ്, യഹ്‌യ സിൻവാർ, ഇപ്പോൾ ഇതാ മുഹമ്മദ് സിൻവാർ എന്നിവരെ ഇല്ലാതാക്കി”- എന്നാണ് നെതന്യാഹു പറഞ്ഞത്. ഇസ്രയേൽ പാർലമെന്റായ നെസ്സെറ്റിലെ വേദിയില്‍ വെച്ചാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചത്.
2024 ഒക്ടോബറിൽ ഇസ്രയേൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മുൻ ഹമാസ് മേധാവി യഹ്‌യ സിൻവറിന്റെ സഹോദരനായിരുന്നു മുഹമ്മദ് സിൻവാർ. മെയ് 14ന് ഇസ്രയേൽ പ്രതിരോധ സേന ഡ്രോൺ ആക്രമണം നടത്തിയപ്പോൾ ഗാസയിലെ ഹമാസിന്റെ അവസാനത്തെ ഉന്നത കമാൻഡർമാരിൽ ഒരാളായ മുഹമ്മദ് സിൻവാർ ഹമാസ് കമാൻഡ് സെന്ററായി ഉപയോഗിച്ചിരുന്ന ഒരു ഭൂഗർഭ കേന്ദ്രത്തിലായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.ഖാൻ യൂനിസിലെ യൂറോപ്യൻ ആശുപത്രിക്ക് കീഴിലായിരുന്നു ഈ കമാൻഡ് സെന്റർ സ്ഥിതി ചെയ്തിരുന്നത്.
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

