ഒടുവില്‍ സമാധാനം അരികെ; ഹമാസ്- ഇസ്രയേല്‍ കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്

hamas-israel-deal-qatar

ഇസ്രയേലും ഹമാസും സമാധാന ഉടമ്പടിയിൽ എത്തിയേക്കുമെന്ന് സൂചന നൽകി മധ്യസ്ഥത വഹിക്കുന്ന ഖത്തർ. ജോ ബൈഡന്‍ ഭരണകൂടത്തിന്റെ അവസാന ആഴ്ചയിലാണ് ഈ സംഭവവികാസങ്ങൾ. ഹമാസ് 33 ഇസ്രായേലി ബന്ദികളെ അടുത്ത തിങ്കളാഴ്ചയ്ക്ക് മുമ്പ് വിട്ടുകൊടുക്കുമെന്നാണ് സൂചന.

2023 ഒക്ടോബര്‍ 7 ലെ ആക്രമണത്തില്‍ ഇസ്രായേലില്‍ നിന്ന് പിടിച്ചെടുത്ത 94 ബന്ദികളെ ഹമാസും സഖ്യകക്ഷികളും ഇപ്പോഴും കൈവശം വച്ചിട്ടുണ്ടെന്ന് നെതന്യാഹു സര്‍ക്കാര്‍ വിശ്വസിക്കുന്നു. ഇവരില്‍ 34 പേരെങ്കിലും മരിച്ചെന്നാണ് കണക്കുകൂട്ടൽ. ഹമാസുമായുള്ള കരാര്‍ പ്രകാരം 42 ദിവസത്തെ പ്രാരംഭ വെടിനിര്‍ത്തലില്‍ 33 ബന്ദികളെ മോചിപ്പിക്കും.

Read Also: ഫെബ്രുവരിയിലേക്കുള്ള യുഎസ് വിസ ബുള്ളറ്റിന്‍ പുറത്തിറക്കി; ഇബി വിസകളില്‍ ഇന്ത്യക്കാര്‍ക്ക് നേട്ടം, ഗ്രീന്‍ കാര്‍ഡില്‍ നിരാശ

അടുത്ത തിങ്കളാഴ്ച തന്റെ സ്ഥാനാരോഹണത്തിന് മുമ്പ് വെടിനിര്‍ത്തല്‍ കരാറിൽ എത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞിരുന്നു. ട്രംപിന്റെ പരാമര്‍ശങ്ങള്‍ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ്, യുഎസ് വിദേശകാര്യ വകുപ്പിൽ നടത്തിയ പ്രസംഗത്തിനിടെ പ്രസിഡന്റ് ജോ ബൈഡന്‍ ഇരുപക്ഷവും നിര്‍ദേശത്തിന്റെ വക്കിലാണെന്ന് പറഞ്ഞിരുന്നു. ഇരുവരുടെയും രാഷ്ട്രീയ സ്റ്റണ്ടിനുള്ള ഉപകരണമായും ഹമാസ്- ഇസ്രയേൽ കരാറിനെ കാണുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk

Latest News