ലവ് യൂ സോ മച്ച്; ഗോപി സുന്ദറിന് നന്ദി പറഞ്ഞ് ഹനാന്‍

മലയാളികളുടെ പ്രിയപ്പെട്ട പെണ്‍കുട്ടിയാണ് ഹനാന്‍ ഹമീദ്. ഇപ്പോള്‍ സംഗീത സംവിധായകന്‍ ഗോപിസുന്ദറിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഹനാന്റെ ഒരു പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

View this post on Instagram

A post shared by Hanan (@high_hanan)

ഹനാന്‍ തന്നെ ഈണം നല്‍കി എഴുതിയ ഒരു കവിത യാഥാര്‍ഥ്യമാക്കിയതിനാണ് ഹനാന്‍ ഗോപിസുന്ദറിനോട് നന്ദി അറിയിച്ചത്.

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഞാൻ ഈണം നൽകി എഴുതിയ ഒരു കവിത ലോകം കേൾക്കണം എന്നത്. ഇന്നലെ ആ മനോഹരമായ സ്വപ്നം പൂവണിഞ്ഞു. എൻ്റെ ആ സ്വപ്നങ്ങൾക്ക് പുറകെ അത് നടത്താൻ കൂടെ നിന്ന ആളാണ് ചേട്ടൻ. ഇത്രയും ഭംഗി ആയി എൻ്റെ പാട്ട് പുറത്ത് ഇറങ്ങിയതിൽ Mixing & orchestration വലിയ ഒരു പങ്കു വഹിക്കുന്നുണ്ട്. ഈ പാട്ട് റെക്കോർഡ് ചെയ്തതും മിക്സിംഗ് വർക് എല്ലാം ചെയ്തത് ഒറ്റ രാത്രി കൊണ്ടാണ്. ഒരു ദിവസം കൊണ്ട് വർക് ചെയ്യാം എന്ന് ഗോപി ചേട്ടൻ സമ്മതിച്ചത് എൻ്റെ ഏറ്റവും വലിയ ഭാഗ്യം ആണ്.ഗോപി ചേട്ടനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.Love you so much

View this post on Instagram

A post shared by Hanan (@high_hanan)

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here