ബൈക്കിന്റെ ഹാന്‍ഡില്‍ ലോറിയിൽ തട്ടി തെറിച്ചു വീണു; യുവാവിന് ദാരുണാന്ത്യം

നെടുമങ്ങാട് വാഹനാപകടത്തിൽ യുവാവ് മരിച്ചു. നെടുമങ്ങാട് ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പേരില നെടിയവേങ്കാട് വീട്ടില്‍ ജോയി(31) ആണ് മരിച്ചത്.ടിപ്പര്‍ ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് ഹാന്‍ഡില്‍ ടിപ്പറിന്റെ വശത്ത് തട്ടി നിയന്ത്രണം വിട്ട് റോഡില്‍ തെറിച്ചുവീണ യുവാവാണ് മരിച്ചത്.

also read; വീടിനുള്ളില്‍ അതിക്രമിച്ച് കയറി യുവതിയെ കുത്തിക്കൊന്നു; പ്രതിയുടെ വധശിക്ഷ നടപ്പാക്കി

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 മണിയോടെയാണ് സംഭവം. ടിപ്പര്‍ ലോറിയെ മറികടക്കുന്നതിനിടെ ജോയി സഞ്ചരിച്ച ബൈക്കിന്റെ ഹാന്‍ഡില്‍ ടിപ്പറിന്റെ വശത്തു തട്ടുകയായിരുന്നു. നിയന്ത്രണം വിട്ട് ബൈക്കില്‍ നിന്നും ജോയി തെറിച്ച് ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ടായിരുന്നു മരണം. നെടുമങ്ങാട് പൊലീസ് കേസെടുത്തു.

also read; പതിനേഴുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe