തമിഴകം ഇളക്കി മറിക്കാൻ ഹനുമാൻകൈൻഡ്; ഇളയദളപതി ചിത്രം ജനനായകനിൽ റാപ്പ് ചെയ്തെന്ന് വെളിപ്പെടുത്തൽ

hanuman kind

‘ബിഗ് ഡോഗ്സ് (Big Dawgs)’ മലയാളികളെ മാത്രമല്ല, ലോകത്തെ തന്നെ ആറാടിച്ച സൂരജ് ചെറുകാട് എന്ന ഹനുമാൻകൈൻഡ് തമിഴിലും ഒരു കൈനോക്കുന്നു. അതും അരങ്ങേറ്റം കുറിക്കുന്നതാകട്ടെ ഇളയദളപതി വിജയ് ചിത്രത്തിലും. വിജയ്‌യുടെ അവസാന ചിത്രം എന്ന് കണക്കാക്കപ്പെടുന്ന ‘ജനനായകൻ’ എന്ന എച്ച് വിനോദിന്‍റെ പൊളിറ്റിക്കൽ ത്രില്ലറിലാണ് ഹനുമാൻകൈൻഡ് റാപ്പുമായി എത്തുന്നത്. രാഷ്ട്രീയ പ്രവേശനം നടത്തുന്നതിന് മുമ്പുള്ള അവസാന ചിത്രമായതിനാൽ ആരാധകർ അത്യാവേശത്തോടെയാണ് കാത്തിരിക്കുന്നത്.

ALSO READ; ‘പ്രമുഖ നടൻ വലിയ തെറ്റിലേക്ക് തിരികൊളുത്തിയിട്ടുണ്ട്’; ചർച്ചയായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ പ്രസ്താവന

ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ റാപ് ചെയ്ത ചിത്രത്തെക്കുറിച്ച് ഹനുമാൻകൈൻഡ് സംസാരിച്ചത്. തമിഴിലെ താര സംഗീത സംവിധായകൻ അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. “അനിരുദ്ധ് സംഗീതമൊരുക്കുന്ന ജനനായകനിൽ ദളപതി വിജയ്‌ക്ക് വേണ്ടി മനോഹരമായ ഒരു റാപ്പ് ഗാനം ഞാൻ പാടിയിട്ടുണ്ട്. ഇനിയും നിരവധി പ്രൊജക്ടുകൾക്കായി ചെന്നൈയിലേക്ക് വരും,” ഹനുമാൻകൈൻഡ് പറഞ്ഞു.

‘ബിഗ് ഡാഗ്‌സി’ന് ശേഷം ‘റൺ ഇറ്റ് അപ്പ്’ എന്ന റാപ്പുമായി എത്തി, ലോക പ്രശസ്തരായ ആർട്ടിസ്റ്റുകൾ അണിനിരന്ന ‘കോചെല്ല മ്യൂസിക് ഫെസ്റ്റിവൽ 2025’ വരെ എത്തി, ആഗോള സംഗീത ആരാധകരെ കയ്യിലെടുത്ത സൂരജിന്‍റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ തിരികൊളുത്തിയിരുന്നു.

എച്ച് വിനോദ് സംവിധാനം പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് ‘ജനനായകൻ’. പൂജ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ, മമിത ബൈജു തുടങ്ങി പലഭാഷകളിൽ നിന്നായുള്ള വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News