ഒടുവിൽ ഭാമയ്ക്കായി ​ഗന്ധർവ്വൻ ഭൂമിയിലേക്കെത്തി; വൈറലായി വീഡിയോ

പപ്പേട്ടൻ ചിത്രങ്ങൾ എപ്പോഴും മലയാളികൾക്ക് പ്രിയപ്പെട്ടവയാണ്. ഹൃദയത്തിൽ സൂക്ഷിക്കുന്നതെന്ന് തന്നെ വേണം പറയാൻ. എത്ര കണ്ടാലും മതിയാവാത്ത പത്മ​രാജൻ ചിത്രങ്ങളുടെ പട്ടികയിൽ ഒട്ടും പിന്നിലല്ലാത്ത സ്ഥാനം ​ഞാൻ ​ഗന്ധർവ്വനുണ്ടാവും. ​ഗന്ധർവ്വന് വേണ്ടി ജന്മാന്തരങ്ങളോളം കാത്തിരിക്കുന്ന ഭാമയെ ഓർത്ത് കരഞ്ഞവരാണ് നമ്മളിലേറെയും. എന്നാൽ, ഇതാ ഭാമയുടെ സങ്കടങ്ങൾക്ക് ഇതാ ഒരു ഹാപ്പി എൻഡിം​ഗ് ആയിരിക്കുകയാണ്.

സിനിമയുടെ അന്ത്യത്തിൽ ആന വേർപിരിയലിന് എഐ കൊണ്ട് നൽകിയ ശുഭപര്യവസാനമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ഇതാ വർഷങ്ങൾക്ക് ശേഷം ഭാമയെ തേടി ​ഗന്ധർവ്വനെത്തുന്നു. ശേഷിക്കുന്ന കാലം ഭൂമിയിലെ സുഖസൗകര്യങ്ങൾ പങ്കിട്ട് ഭാമയോടൊപ്പം ജീവിക്കാനാണ് ​ഗന്ധർവ്വൻ തിരികെ എത്തുന്നത്.

also read; സമത ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന മൂന്നാമത് പീപ്പിൾസ് തിയേറ്റർ ഫെസ്റ്റ് ജൂൺ 27 ന്

എന്നെങ്കിലും ദേവൻ തിരികെ എത്തുമെന്ന പ്രതീക്ഷയിൽ ഭാമ കാത്തിരുന്നു. വർഷങ്ങൾക്ക് വർഷങ്ങൾക്ക് ശേഷം ​​ഗന്ധർവ്വൻ വീണ്ടും എത്തി ഒരു സാധാരണ മനുഷ്യനായി ഇനിയുള്ള കാലം ജീവിക്കാൻ. എന്ന ക്യാപ്ഷനോടെ ആണ് ഫ്രഷ് ആന്റ് ലൈവ് എന്ന ഇൻസ്റ്റ​ഗ്രാം പേജ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇങ്ങനെ ഒരു അവസാനം പ്രതീക്ഷിക്കാത്ത ആരാധകർ ഏറെ സന്തോഷം നൽകുന്ന വീഡിയോ ആണിതെന്ന് കമന്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. തീയേറ്ററിൽ ഈ ചിത്രത്തിന് വിജയിക്കാൻ കഴി‍ഞ്ഞില്ല എന്നതിന് ആരാധകരിൽ ഇപ്പോഴും അത്ഭുതമുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ, പിന്നീട് ചിത്രം  വലിയ സ്വീകാര്യതയാണ് നേടിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News