യുവതിയെ അപമാനിച്ച് കേസ്; തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണനെ പ്രതി ചേര്‍ത്തു

നടുറോഡില്‍ യുവതിയെ അപമാനിച്ച കേസില്‍ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണനെ പ്രതിചേര്‍ത്തു. പരാതി ശരിവെക്കുന്ന തരത്തില്‍ സംഭമുണ്ടായെന്ന് വ്യക്തമായതോടെയാണ് പൊലീസിന്റെ നടപടി. പരാതിക്കാരി രാധാകൃഷ്ണനെതിരെ രഹസ്യമൊഴിയും നല്‍കി.354 (എ), 509, 294 (ബി) എന്നീ വകുപ്പുകള്‍ ചേര്‍ത്തു.

ALSO READ: തിരുവനന്തപുരത്ത് യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം

ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. രാത്രി 7.45ഓടെ ബൈക്കില്‍ സഞ്ചരിച്ച യുവതിക്കുനേരെ എകെജി സെന്ററിന് മുന്നില്‍വെച്ച് രാധാകൃഷ്ണന്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്തുവെന്നാണ് പരാതി.

ALSO READ: ഇലക്ടറല്‍ ബോണ്ട് ; വിവരങ്ങള്‍ കൈമാറാന്‍ സാവകാശം തേടി എസ്ബിഐ സുപ്രീം കോടതിയില്‍

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏഴോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. യുവതിയുമായി വാക്കേറ്റുണ്ടായതായി രാധാകൃഷ്ണന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ലൈംഗികച്ചുവയോടെ സംസാരിച്ചിട്ടില്ലെന്നാണ് രാധാകൃഷ്ണന്റെ വാദം. ബൈക്കിലെത്തിയ മുണ്ടുടുത്തയാളാണ് തന്നോട് ലൈംഗികാതിക്രമം നടത്തിയതെന്നും ബൈക്കിന്റെ നമ്പറും യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ALSO READ: രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ ? ഗോതമ്പുമാവ് കൊണ്ട് ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഐറ്റം ആയാലോ ?

2019 ഡിസംബറില്‍ സഹപ്രവര്‍ത്തകയായ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകയറി സദാചാര അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് രാധാകൃഷ്ണന്‍. കേസിന്റെ വിചാരണ നടക്കുന്നതിനിടയാണ് മറ്റൊരു ലൈംഗികാതിക്രമ കേസിലും രാധാകൃഷ്ണന്‍ പ്രതിയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News