ഡോക്ടര്‍ക്ക് എതിരായ പീഡന പരാതി; അന്വേഷണത്തിന് ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശം

മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി വനിതാ ഡോക്ടര്‍. അതിജീവിത സാമൂഹ്യ മാധ്യമത്തിലൂടെ ഉന്നയിച്ച ആരോപണം ശ്രദ്ധയില്‍പ്പെട്ട ആരോഗ്യമന്ത്രി സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. 2019 ല്‍ തനിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ചാണ് വനിതാ ഡോക്ടര്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. അന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന തന്നെ സീനിയര്‍ ഡോക്ടര്‍ കടന്നുപിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തുവെന്നാണ് വനിതാ ഡോക്ടറുടെ ആരോപണം.

Also Read: കർഷകന് ഒരു രൂപ പോലും നഷ്ടമുണ്ടാകുന്നില്ല; ജയസൂര്യയുടെയും കൃഷ്ണപ്രസാദിന്‍റെയും പ്രസ്താവനകള്‍ രാഷ്ട്രീയ അജന്‍ഡയുടെ ഭാഗം; മന്ത്രി പി പ്രസാദ്

ഡോക്ടറുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിത പെരുമാറ്റമുണ്ടായതിന്റെ പിറ്റേന്നുതന്നെ ആശുപത്രി അധികാരികളോട് വാക്കാല്‍ പരാതി പറഞ്ഞിരുന്നു. അദ്ദേഹം മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആയതിനാലും സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരിക്കുമോ എന്ന ഭയംമൂലവും അന്ന് കൂടുതല്‍ പരാതി നല്‍കാന്‍ സാധിച്ചില്ല. ആ ഡോക്ടര്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് പിന്നീട് സ്ഥലം മാറിപ്പോയതറിഞ്ഞാണ് ഇപ്പോള്‍ പോസ്റ്റിടുന്നതെന്നും വനിതാ ഡോക്ടര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

Also Read: കേന്ദ്രമന്ത്രിയുടെ വസതിയില്‍ യുവാവ് വെടിയേറ്റുമരിച്ച നിലയില്‍

അതേ സമയം അതിജീവിതയുടെ ആരോപണം ശ്രദ്ധയില്‍പ്പെട്ട ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും ആരോഗ്യ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പരാതി മറച്ചുവച്ചോയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാന്‍ അന്വേഷണം നടത്താണമെന്നും ആരോഗ്യ വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
വനിതാ ഡോക്ടറുടെ പരാതി പൊലീസിന് കൈമാറുമെന്ന് എറണാകുളം ജനറലാശുപത്രി സൂപ്രണ്ട് ഷഹീര്‍ഷായും നേരത്തെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here