ഇന്ത്യന്‍ ഓപ്പണിംഗ് കൂട്ടുകെട്ട് വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യ

ഓസ്ട്രേലിയക്ക് എതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് ആരൊക്കെ ഓപ്പണ്‍ ചെയ്യുമെന്ന് വെളിപ്പെടുത്തി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ശുഭ്മാന്‍ ഗില്ലിനൊപ്പം ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക എന്നാണ് മത്സരത്തിന് മുന്നോടിയായി ഹാര്‍ദിക് വ്യക്തമാക്കിയിരിക്കുന്നത്. ഗില്ലിനും കിഷനും പുറമെ വിരാട് കോലിയും കെഎല്‍ രാഹുലും സൂര്യകുമാര്‍ യാദവുമായിരിക്കും സ്പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാര്‍ എന്നാണ് സൂചന.

മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്നതിനാല്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. വെള്ളിയാഴ്ച മുബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ആദ്യ ഏകദിനം ആരംഭിക്കുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here