‘എനിക്ക് ഒരേയൊരു സ്വപ്നമേയുള്ളൂ, ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം’, ഇത് പറയുമ്പോൾ അവൻ ഒരു കൗമാരക്കാരനായിരുന്നു; ഇന്നും അവന് അത് മാത്രമേ പറയാനുള്ളൂ: ഹാർദിക്

ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ തന്റെ പഴയകാല വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഹാർദിക് പാണ്ഡ്യ. ഹാർദിക്കും സഹോദരൻ ക്രുണാൽ പാണ്ഡ്യയും ഉൾപ്പെടുന്ന വിഡിയോയിൽ കൗമാരക്കാരനായ പാണ്ഡ്യ പറയുന്ന വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പലപ്പോഴും സമൂഹ മാധ്യമങ്ങളിലും മറ്റും വേട്ടയാടപ്പെട്ട ഹാർദികിന്റെ മികച്ച പ്രകടനം കൂടിയാണ് കഴിഞ്ഞ ദിവസം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ALSO READ: ’90s കിഡ്‌സിന്റെ ആ ആഗ്രഹം ഉടൻ സഫലമാകും’, ‘ദേവദൂതന്റെ രണ്ടാം വരവറിയിച്ച് മോഹൻലാൽ’, ഫേസ്ബുക്കിൽ പുതിയ അപ്‌ഡേഷൻ പങ്കുവെച്ചു

‘ഹം ദോനോ കാ ഏക് സപ്നാ ഹേ കെ ഹം ദോനോ ഭി ബറോഡ ഔർ ഇന്ത്യ കേ ലിയേ ഖേലിൻ (ബറോഡയ്ക്കും ഇന്ത്യയ്ക്കും വേണ്ടി കളിക്കുക എന്നതാണ് ഞങ്ങളുടെ സ്വപ്നം)’, എന്നാണ് വിഡിയോയിൽ കൗമാരക്കാരനായ പാണ്ഡ്യ പറയുന്നത്. ഇതേ വിഡിയോയിൽ തന്നെ ലോകകപ്പ് നേടിയ ശേഷമുള്ള ഹാർദികിന്റെ വിഡിയോയും നൽകിയിട്ടുണ്ട്.

ALSO READ: ‘ഈ രുചിക്ക് പകരമൊന്നില്ല’, ഓർമകൾക്ക് വേണ്ടി പിച്ചിലെ മണല്‍ കഴിച്ച് രോഹിത് ശർമ; വിഡിയോ

‘ബറോഡയിൽ നിന്നുള്ള ആൺകുട്ടി ഒരു സ്വപ്നം കാണുകയും ആ സ്വപ്നത്തെ മറ്റെന്തിനേക്കാളും വലിയതായി സങ്കല്പിക്കുകയും ചെയ്‌തു. ഒടുവിൽ അവനത് നേടി. കൂടുതൽ ഒന്നും ചോദിക്കാനില്ല. എന്റെ രാജയത്തിന് വേണ്ടി കളിക്കാൻ കഴിയുന്നത് തന്നെയാണ് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ ബഹുമതി’, വീഡിയോ പങ്കുവെച്ചുകൊണ്ട് ഹാർദിക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News