‘വാർത്ത കണ്ടപ്പോ‍ഴാണ് എന്‍റെ നില ഗുരുതരമാണെന്ന് ഞാൻ തന്നെ അറിഞ്ഞത്’; ഓൺലൈൻ മീഡിയയുടെ വ്യാജ വാർത്തക്കെതിരെ പ്രതികരിച്ച് ഹരീഷ് കണാരന്‍

hareesh kanaran

തൻ്റെ ആരോഗ്യനില മോശമാണെന്നും ഗുരുതരാവസ്ഥയിലാണെന്നും വ്യാജവാർത്ത കൊടുത്ത ഓൺലൈൻ മീഡിയക്കെതിരെ പ്രതികരിച്ച് നടൻ ഹരീഷ് കണാരന്‍. ഇവരുടെ വാർത്ത കണ്ടപ്പോഴാണ് എന്റെ നില ‘ഗുരുതരം’ ആണെന്ന് ഞാൻ പോലും അറിഞ്ഞതെന്നും ഹരീഷ് കണാരൻ ഫേസ്‌ബുക്കിൽ കുറിച്ചു. ഒപ്പം വ്യാജവാർത്തയുടെ സ്ക്രീൻഷോട്ടും പങ്കുവച്ചിരുന്നു.

‘എന്റെ നില ഗുരുതരം ആണെന്ന് ന്യൂസ് ഓഫ് മലയാളം പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ’ – എന്നാണ് ഹരീഷ് കണാരൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.

ALSO READ; ‘സമയം രാത്രി രണ്ട് മണി, കൊടും തണുപ്പിൽ നിലത്തു കിടക്കുന്നത് മലയാളത്തിന്‍റെ പ്രിയ നടൻ’; ‍വൈറലായി സർക്കീട്ട് സംവിധായകന്‍റെ കുറിപ്പ്

നിരവധി പേരാണ് ഹരീഷ് കണാരന് പിന്തുണയും ഓൺലൈൻ മാധ്യമങ്ങളുടെ റീച്ചിന് വേണ്ടിയുള്ള വ്യാജവാർത്ത നിർമ്മാണത്തിനെതിരെ വിമർശനവുമായും എത്തിയത്. ‘അഡ്മിനെ, റീച്ചിനു വേണ്ടി ആണെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാൽ പോരെ..? നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ആർട്ടിസ്റ്റുകളുടെ ഫോട്ടോ വച്ചു വേണോ ഈ നാണം കെട്ട പരിപാടി’ എന്നായിരുന്നു ഹരീഷ് കണാരന്റെ സുഹൃത്തും നടനുമായ നിർമൽ പാലാഴി പ്രതികരിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News