അഖില്‍ മാത്യുവിനെതിരായ ഹരിദാസിന്റെ വാദം പൊളിഞ്ഞു; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തില്‍ അഖില്‍ മാത്യുവിനെതിരായ ഹരിദാസിന്റെ വാദം പൊളിഞ്ഞു. ബാസിതും ഹരിദാസും സെക്രട്ടറിയേറ്റ് അനക്‌സ് 2 ന് മുന്നിലെത്തിയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പണം ആര്‍ക്കും കൈമാറുന്നത് ദൃശ്യങ്ങളില്‍ ഇല്ല. ഇരുവരും ആരെയും കാണാതെ മടങ്ങിയതും സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. ഏപ്രില്‍ 10 ന് ഉച്ചക്ക് ശേഷമാണ് ഇരുവരും എത്തിയത്.

Also Read :വീണ്ടും അവാര്‍ഡ് നേട്ടവുമായി കേരളാ ടൂറിസം; ഐസിആര്‍ടി ഇന്ത്യ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഗോള്‍ഡ് അവാര്‍ഡ് കേരളത്തിന്

അതേസമയം ഡോക്ടര്‍ നിയമനത്തിന് കൈക്കൂലി നല്‍കിയത് അഖില്‍ മാത്യുവിനെന്ന മൊഴിയില്‍ മലക്കംമറിയുകയായിരുന്നു ഹരിദാസന്‍. അഖില്‍ മാത്യുവിനെ കണ്ടാല്‍ തിരിച്ചറിയില്ലെന്നാണ് ഹരിദാസന്‍ പറയുന്നത്. പണം കൈമാറിയതിന്റെ രേഖകളും പൊലീസിനു നല്‍കാനായില്ല. മകന്റെ ഭാര്യയ്ക്ക് ജോലിക്കായി തിരുവനന്തപുരത്ത് വച്ച് ഒരു ലക്ഷം രൂപ അഖില്‍ മാത്യുവിന് കൈക്കൂലിയായി കൈമാറിയെന്നാണ് ഹരിദാസന്റെ പരാതി. പണം കൈമാറ്റത്തിന് തെളിവ് നല്‍കാന്‍ ഹരിദാസന് സാധിച്ചില്ല. സെക്രട്ടേറിയറ്റ് പരിസരത്ത് വച്ച് പണം വാങ്ങിയയാളെ ഇനി കണ്ടാലും തിരിച്ചറിയില്ലെന്ന് മൊഴി നല്‍കി.

കാഴ്ചക്ക് പ്രശ്‌നമുള്ളതിനാലാണിത്. അഖില്‍ മാത്യുവാണെന്ന് ഫോട്ടോയിലൂടെ തിരിച്ചറിഞ്ഞു എന്നായിരുന്നു ആദ്യം പറഞ്ഞത്. പൊലിസ് കാണിച്ച അഖില്‍ മാത്യുവിന്റെ ഫോട്ടോയും ഹരിദാസന്‍ തിരിച്ചറിഞ്ഞില്ല. 9,10,11 തിയ്യതികളിലാണ് ഹരിദാസന്‍ തിരുവനന്തപുരത്തുണ്ടായിരുന്ന തെന്ന് മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനില്‍ നിന്ന് പൊലിസ് സ്ഥിരീകരിച്ചു. എന്നാല്‍ പത്തിനു തിരിച്ചു നാട്ടിലക്കു പോന്നുവെന്നാണ് ഹരിദാസന്‍ പൊലീസിനോട് പറഞ്ഞത്. മൊഴി കൂടുതല്‍ പരിശോധിച്ച ശേഷം തുടര്‍ നടപടികളിലേക്ക് കടക്കും

Also Read : വീണുകിട്ടിയ ഇടവേളയില്‍ കൊട്ടിക്കയറി കുരുന്നുകള്‍; പഴയ കലാലയ ജീവിതത്തിന്റെ പച്ചയായ ഓര്‍മ്മകളെന്ന് സോഷ്യല്‍മീഡിയ

ഹരിദാസന്‍ പണം കൈമാറിയെന്ന് ആരോപിക്കുന്ന ഏപ്രില്‍ പത്തിന് അഖില്‍ മാത്യു പത്തനംതിട്ടയില്‍ സുഹൃത്തിന്റെ കല്യാണ ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കന്റോണ്‍മെന്റ് പൊലീസ് പരിശോധിക്കുന്നത്. ഏപ്രില്‍ 10, 11 ദിവസങ്ങളില്‍ അഖില്‍ മാത്യു പത്തനംതിട്ട ജില്ലയില്‍ തന്നെയെന്ന് ആധികാരികമായി ഉറപ്പായി. ഇതിനൊപ്പം ഹരിദാസന്‍ ഈ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്നും ടവര്‍ ലൊക്കേഷനില്‍ വ്യക്തം. ഇതോടെ ഇരുവരും തമ്മില്‍ കണ്ടിട്ടില്ല എന്ന് തന്നെയാണ് പൊലീസിന്റെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News