ശസ്ത്രക്രിയ വിജയകരം; സർക്കാരിനും പോലീസിനും ഡോക്ടർമാർക്കും നന്ദി അറിയിച്ച് ഹരിനാരായണന്റെ കുടുംബം

ലിസി ആശുപത്രിയില്‍ നടന്ന 16 കാരന്റെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതിനു പിന്നാലെ സർക്കാരിനും പോലീസിനും ഡോക്ടർമാർക്കും നന്ദി അറിയിച്ച് ഹരിനാരായണന്റെ കുടുംബം. മൂന്നേ മുക്കാൽ മണിക്കൂർ കൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ശസ്ത്രക്രിയക്ക് ശേഷം ഹരിനാരായണന്നേ 48 മണിക്കൂർ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. സര്‍ക്കാര്‍ ഹെലികോപ്ടറിലായിരുന്നു ഹൃദയം തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍ എത്തിച്ചത്. സർക്കാർ ഇടപെടൽ ശസ്ത്രക്രിയ നടത്താൻ സഹായകമായെന്ന് കൊച്ചി ലിസ്സി ആശുപത്രിയിലെ ഡോ.ജോസ് ചാക്കൊ പെരിയപ്പുറം മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: കേരളത്തിലെ അതിജീവനത്തിന്റെ ഉത്തരം ജനങ്ങളുടെ ഐക്യം; മുഖ്യമന്ത്രി

സംസ്ഥാനത്ത് അവയവ ദാനം കുറഞ്ഞിട്ടുണ്ട്. നിരവധി രോഗികൾ അവയവ മാറ്റത്തിനായി കാത്തിരിക്കുന്നുണ്ട്. ലിസ്സിയിൽ മാത്രം 7 പേർ അവയവ മാറ്റത്തിനായി കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മാസത്തെ കാത്തിരിപ്പാണ് ഇപ്പോൾ വിജയകരമായി പൂർത്തിയായതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: യുഡിഎഫിന്റെ നിശബ്ദത ബിജെപിയോടുള്ള പിന്തുണയാണ്; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News