
ഹരിപ്പാട് പള്ളിപ്പാട് 40 വയസുകാരിക്ക് പാമ്പ് കടിയേറ്റു. പള്ളിപ്പാട് സ്വദേശിനി സിന്ധുവിനാണ് കടിയേറ്റത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം.
വീടിന്റെ ഗേറ്റ് അടക്കുന്നതിനായി പോയപ്പോൾ ആണ് പാമ്പ് കടിയേറ്റത്. അണലി ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചത്. ഉടൻ തന്നെ കരിയിലകുളങ്ങര എൽമെക്സ് ആശുപത്രിയിൽ എത്തിച്ച് ആന്റി വെനം നൽകി.
10 ഡോസ് ആന്റി വെനമാണ് നൽകിയത്. നിലവിൽ ഇവർ ഐസിയുവിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി പാമ്പ് കടിയേറ്റിരുന്നു. പേയാടിന് സമീപം മൂങ്ങോട് സ്വദേശിനിക്കാണ് പാമ്പ് കടിയേറ്റത്. 15 വയസുകാരി ഹന്നയെ വീടിന് സമീപത്ത് വച്ചാണ് പാമ്പ് കടിച്ചത്. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹന്നയെ പ്രാഥമിക ചികിത്സക്കുശേഷം മെഡിക്കല്‍ കോജജിലേക്ക് മാറ്റി. കൃത്യമായ ചികിത്സ നല്‍കുകയാണെന്നും കുട്ടി അപകടനില തരണം ചെയ്തതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

