യുക്തിരഹിതമായ ശശി തരൂരിന്റെ പോസ്റ്റ്; ഡോ. ജോൺ ബ്രിട്ടാസ് എം പിയുടെ പോസ്റ്റ് ഏറ്റെടുത്ത് പ്രമുഖർ

ശശി തരൂരിനെ വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ഏറെ ചർച്ചയാവുകയാണ്. നിരവധി പ്രമുഖരാണ് ജോൺ ബ്രിട്ടാസ് എം പി യുടെ പോസ്റ്റ് പങ്കുവെച്ചരിക്കുന്നത്. 2023 ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പമുണ്ടായപ്പോള്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓപ്പറേഷന്‍ ദോസ്തിന്റെ ഭാഗമായി കേരളം തുര്‍ക്കിക്ക് ധനസഹായം നൽകിയതിനെ എടുത്തുപറഞ്ഞു വിമര്‍ശിക്കാന്‍ ശശി തരൂര്‍ വ്യഗ്രത കാണിച്ചത് അമ്പരപ്പിച്ചുവെന്നാണ് ഡോ. ജോൺ ബ്രിട്ടാസ് എം പി പങ്കുവെച്ചിരിക്കുന്ന പോസ്റ്റ്. അദേഹത്തിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഹരീഷ് വാസുദേവൻ ശ്രീദേവി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ഏറെ ചർച്ചയാവുകയാണ്.

Also read: മനോരമ വ്യാജവാർത്ത പിൻവലിച്ച് നിരുപാധികം മാപ്പ് പറയണം; ഒന്നാം പേജിൽ അത് പ്രസിദ്ധീകരിക്കണം: നിയമനടപടിയുമായി സിപിഐ എം

‘ശശി തരൂരിന്റെ ആ അടി മാത്രം യുക്തിരഹിതവും ബിലോ ദി ബെൽറ്റും ആയി തോന്നിയത് എനിക്ക് മാത്രമാണോ എന്ന് കരുതി ഇരിക്കുമ്പോൾ ജോൺ ബ്രിട്ടാസിന്റെ പോസ്റ്റ് കണ്ടു’ എന്നാണ് ഹരീഷ് വാസുദേവൻ ശ്രീദേവിയുടെ കുറിപ്പ്. ഈ പോസ്റ്റിന് താഴെ മുരളി തുമ്മാരക്കോടി കമന്റ്റ് ചെയ്തിട്ടുണ്ട്. ഹരീഷ് വാസുദേവൻ ശ്രീദേവിയുടെ അതെ അഭിപ്രായമാണ് പ്രസ്തുത വിഷയത്തിൽ തനിക്ക് ഉള്ളത് എന്നാണ് മുരളി തുമ്മാരക്കോടിയുടെ കമന്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News