‘മത്സരിക്കുന്നവരില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥി; നിലമ്പൂരില്‍ വോട്ടവകാശം ഉണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും സ്വരാജിന് വോട്ട് ചെയ്യുമായിരുന്നു’: എഴുത്തുകാരി ഹരിത ഇവാന്‍

രാഷ്ട്രീയ ബോധം ഉണ്ടായ നാള്‍ മുതല്‍ ഉറച്ച കമ്യൂണിസ്റ്റ്കാരിയാണെന്നും അന്ധമായ അടിമത്തമല്ല, മറിച്ച് നിരന്തരമായ വായനകളിലൂടെയും ചിന്തയിലൂടെയും ഉരുത്തിരിഞ്ഞ രാഷ്ട്രീയ ബോധമാണതെന്നും എഴുത്തുകാരി ഹരിത ഇവാന്‍.

നിലമ്പൂരില്‍ വോട്ടവകാശം ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ തീര്‍ച്ചയായും സഖാവ് സ്വരാജിന് വോട്ട് ചെയ്യുമായിരുന്നുവെന്നും മത്സരിക്കുന്നവരില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥി അദ്ദേഹമാണ് എന്ന ഉത്തമ വിശ്വാസം തന്നെയാണ് അതിനു കാരണമെന്നും ഹരിയ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാഷ്ട്രീയ ബോധം ഉണ്ടായ നാള്‍ മുതല്‍ ഉറച്ച കമ്യൂണിസ്റ്റ്കാരിയാണ്. അന്ധമായ അടിമത്തമല്ല, മറിച്ച് നിരന്തരമായ വായനകളിലൂടെയും ചിന്തയിലൂടെയും ഉരുത്തിരിഞ്ഞ രാഷ്ട്രീയ ബോധമാണത്.
ചിന്താഗതികളോടും ആദര്‍ശങ്ങളോടും ഏറ്റവും അടുത്തു നില്‍ക്കുന്ന പ്രവര്‍ത്തന രീതിയുള്ള സ്‌പെയിനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരാണ് ഞാനും ജീവിത പങ്കാളിയും.
തിരഞ്ഞെടുപ്പ് വിജയങ്ങളോ സ്ഥാനമാനങ്ങളോ അല്ല ഈ പാര്‍ട്ടിയുടെ പ്രാഥമിക ലക്ഷ്യം. പാവപ്പെട്ട തൊഴിലാളി കള്‍ക്കും സമൂഹത്തില്‍ മാറ്റി നിറുത്തപ്പെടുന്നവര്‍ക്കും മെച്ചപ്പെട്ട തൊഴില്‍ ജീവിത സൗകര്യങ്ങള്‍ ഒരുക്കാനായി പാര്‍ട്ടിയിലെ അംഗങ്ങള്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്നു.
സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുന്നു.
എന്റെയും ഭര്‍ത്താവിന്റെയും ലക്ഷ്യം കസേരകളോ പണമോ സ്ഥാനങ്ങളോ അല്ല. സ്‌പെയിനിലെ
പിബി മെമ്പര്‍ കൂടിയായ എന്റെ ഭര്‍ത്താവിന് മുന്നില്‍ ഓരോ തെരഞ്ഞെടുപ്പ് കാലത്തും മറ്റു പാര്‍ട്ടികള്‍ നിരത്തുന്ന ഓഫറുകളില്‍ ഏതെങ്കിലുമൊന്നു സ്വീകരിച്ചിരുന്നെങ്കില്‍ ഞങ്ങളുടെ ജീവിതം മറ്റൊന്നാകുമായിരുന്നു.
കേരളത്തിലെ കഴിഞ്ഞ തിരഞ്ഞെടുപ്പ്കാലത്ത് ഇടത് പക്ഷത്തെ തിരഞ്ഞെടുക്കുക എന്നര്‍ത്ഥം വരുന്ന ഒരു ക്രീയേറ്റീവ് ഷെയര്‍ ചെയ്തത് ഒഴിച്ചാല്‍ നാട്ടിലെ രാഷ്ട്രീയ കാര്യങ്ങളില്‍ ഞാന്‍ ഇത് വരെ പരസ്യമായി ഒരു അഭിപ്രായപ്രകടനവും നടത്തിയിട്ടില്ല. അതിന് എന്റേതായ കാരണങ്ങളുമുണ്ട്.
പക്ഷെ ഇന്ന്,
ഒരു ഇന്ത്യന്‍ പൗരയുടെ രാഷ്ട്രീയവും സാമൂഹികവും വ്യക്തിപരവുമായ എല്ലാ അവകാശങ്ങളും ഉപയോഗിച്ച് ഞാന്‍ പ്രഖ്യാപിക്കുന്നു,
നിലമ്പൂരില്‍ വോട്ടവകാശം ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ തീര്‍ച്ചയായും സഖാവ് സ്വരാജിന് വോട്ട് ചെയ്യുമായിരുന്നു. മത്സരിക്കുന്നവരില്‍
ഏറ്റവും മികച്ച സ്ഥാനാര്‍ഥി അദ്ദേഹമാണ് എന്ന ഉത്തമ വിശ്വാസം തന്നെയാണ് അതിനു കാരണം.
അതിപ്രശസ്തരായ ധാരാളം എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും സഖാവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ എന്റെ മാത്രം ഫോട്ടോ തിരഞ്ഞെടുത്തു സ്ഥാനമോഹിയാണ് എന്ന അര്‍ത്ഥത്തില്‍ പോസ്റ്റുകള്‍ ഇട്ട് സൈബര്‍ ആക്രമണത്തിന് വഴിയൊരുക്കുന്നതിന്റെ പിന്നിലെ മനഃശാസ്ത്രം എന്താണ് എന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ല.
പക്ഷെ ആള് മാറിപ്പോയി. ഇതൊന്നും കൊണ്ട് എന്റെ മനോവീര്യത്തെയോ എഴുത്തിനെ യോ നിങ്ങള്‍ക്ക് തളര്‍ത്താന്‍ കഴിയില്ല.
നിരാശയൊക്കെ എനിക്ക് മനസ്സിലാകും. പക്ഷെ ഇതല്ല അതിനുള്ള വഴി. നന്നായി അധ്വാനിക്കുക.
രാവിലെ എഴുന്നേറ്റ് ഇന്നാരെ ദ്രോഹിക്കണം എന്ന് ചിന്തിച്ച്, വരട്ടു ചൊറി മാന്തുന്നതിന് സമാനമായ പോസ്റ്റുകള്‍ ഇട്ട് ആശ്വാസം കൊള്ളുന്നതിന് പകരം എന്തെങ്കിലും എഴുതുകയോ വായിക്കുകയോ ചെയ്യുക.
എഴുതിത്തോല്‍പ്പിക്ക്.
അതാണ് ഹീറോയിസം.
??

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News