
ഹരിത കർമ്മ സേനാംഗത്തെ വാർഡ് കൗൺസിലർ മർദിച്ചെന്ന് പരാതി. തിരുവനന്തപുരം അമ്പലത്തറ ബിജെപി വാർഡ് കൗണ്‍സിലർ സിമി ജ്യോതിഷിനെതിരെയാണ് പരാതി. ഹരിത കർമ്മ സേനാംഗമായ സതീഷിനെയാണ് മർദിച്ചതെന്നാണ് ആരോപണം.
ജാതി പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നു. അകാരണമായി സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇത് അറിയാൻ വേണ്ടി കൗൺസിലറുടെ ഓഫീസിൽ എത്തിയപ്പോഴാണ് മർദനവും ജാതി അധിക്ഷേപവും ഉണ്ടായത്. സംഭവത്തിൽ സതീഷ് ശംഖുമുഖം അസിസ്റ്റൻറ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

