
ഹരിയാനയിൽ കോൺഗ്രസ് പ്രവർത്തക കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഹരിയാന പോലീസ്. ഹിമാനി അഗർവാളാണ് കൊല്ലപ്പെട്ടത്. ഹിമാനിയുടെ ഫോണ്‍ വീണ്ടെടുത്തുവെന്നും തുടരന്വേഷണത്തിനായി സൈബര്‍ പോലീസിന്റെയും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെയും സഹായം തേടുമെന്നും പോലീസ് അറിയിച്ചു. ദുപ്പട്ട കൊണ്ട് കഴുത്തു മുറുക്കിയ നിലയിലായിരുന്നു മൃതദേഹം.
പെൺകുട്ടിയുടെ മരണത്തിൽ പാർട്ടിക്കുള്ളിൽ തന്നെയുള്ളവർ പങ്കാളിയാണെന്ന പെൺകുട്ടിയുടെ മാതാവിന്റെ ആരോപണത്തിൽ കോൺഗ്രസ് മൗനം തുടരുകയാണ്. മുതിർന്ന കോൺഗ്രസ് പ്രവർത്തകരുമായി നിരവധി തവണ മകൾ തർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും മകൾക്ക് നീതി ലഭിക്കും വരെ പോരാടുമെന്നും അമ്മ വെളിപ്പെടുത്തിയിരുന്നു.
ഇന്നലെയാണ് ഹരിയാനയിലെ രോഹ്ത്താഗ് ബസ് സ്റ്റാന്റിന് സമീപം പെൺകുട്ടിയുടെ മൃതദേഹം സ്യൂട്ട് കേസിൽ ആക്കിയ നിലയിൽ കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ കൊണ്ട് മുറുക്കിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. വേറെ എവിടെയോ നിന്ന് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


