രണ്ടര ലക്ഷത്തിന് ഹാര്‍ലി ഡേവിഡ്സണ്‍: എക്സ് 440 ഇന്ത്യയിലെത്തി

ലോകോത്തര ബ്രാന്‍ഡായ ഇരുചക്ര വാഹന പ്രേമികളുടെ സ്വപ്നമായ ഹാര്‍ലിഡേവിഡ്സണ്‍ തങ്ങളുടെ ഏറ്റവും വില കുറഞ്ഞ ബൈക്കുമായി ഇന്ത്യന്‍ വിപണി പിടിക്കാന്‍ എത്തുന്നു. എക്സ് 440 എന്ന മോഡലുമായിട്ടാണ് ഹാര്‍ലി എത്തുന്നത്.

2.29 ലക്ഷം, 2.49 ലക്ഷം, 2.69 ലക്ഷം എന്നിങ്ങനെയാണ് എക്‌സ് 440 വേരിയന്‍റുകളുടെ വില വരുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ,മെറ്റിയോര്‍, ബജാജ് ഡൊമിനോര്‍ ഹോണ്ട ഹൈനെസ് തുടങ്ങിയ മോഡലുകള്‍ക്ക് കടുത്തവെല്ലുവിളിയാകും എക്സ് 440 ഉയര്‍ത്തുക.

ALSO READ: കനത്ത മ‍ഴ, എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു: മന്ത്രി കെ.രാജന്‍

ഹാര്‍ലി എക്‌സ് 440 മോഡല്‍ 38 പിഎസ് കരുത്തും 30 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കും. 440 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാകും ഈ വാഹനത്തില്‍ ഉണ്ടാകുക. എല്‍ഇഡി ലൈറ്റുകള്‍, ഹെഡ്‌ലാമ്പ് എല്‍ഇഡി ഡിആര്‍എല്‍, സിംഗിള്‍ പോഡ് ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അലോയ് വീലുകള്‍ എന്നിവ സവിശേഷതകളാണ്.

മുന്നില്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ രണ്ട് ഷോക്ക് അബ്‌സോര്‍ബറുകളും നല്‍കിയിട്ടുണ്ട്. കൂടാതെ കസ്റ്റമൈസേഷന്‍ പ്രേമികള്‍ക്ക് അവസരം ലഭിക്കുന്ന ആക്‌സസറികളും വിപണിയിലെത്തിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News