ഹരിയാനയിലെ സീറ്റ് കോഴ വിവാദം: കൊടിക്കുന്നിൽ സുരേഷിനും സ്റ്റാഫ് അംഗത്തിനും ഗൗരവ് കുമാർ പണം നൽകി; കൂടുതൽ തെളിവുകൾ കൈരളി ന്യൂസിന്

haryana bribery case

ഹരിയാനയിലെ സീറ്റിന് കോഴ വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്ക് പരാതിക്കാരൻ പണം നൽകിയതിൻ്റെ കൂടുതൽ തെളിവുകൾ കൈരളി ന്യൂസിന്. കൊടിക്കുന്നിൽ സുരേഷിനും, സ്റ്റാഫ് അംഗത്തിനും ഗൗരവ് കുമാർ പണം നൽകിയതിൻ്റെ തെളിവുകള‍ാണ് കൈരളി ന്യൂസിന് ലഭിച്ചത്.

2024 ജൂലൈ മൂന്നിന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ എസ് ബി ഐ പാർലമെൻ്റ് ബ്രാഞ്ച് അക്കൗണ്ടിലേക്ക് നൽകിയത് ഒരു ലക്ഷം രൂപ. കൊടിക്കുന്നിൽ സുരേഷ് എംപി, പി എ എബിൻ കെ ജോയി എന്നിവരുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ നൽകി. 2023 ജൂൺ 24ന് നൽകിയത് 50,000 രൂപ. 2024 ആഗസ്റ്റ് 15ന് നൽകിയത് മൂന്ന് ലക്ഷം രൂപയെന്നും രേഖകൾ പറയുന്നു.

ALSO READ: യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശം; മുസ്ലീംലീ​ഗ് നേതാവ് ഇർഷാദ് ചക്കാലശ്ശേരിയെ അറസ്റ്റ് ചെയ്തു

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബാവൽ മണ്ഡലത്തിൽ മഹിളാ കോൺഗ്രസ് നേതാവായിരുന്ന ഭാര്യക്ക് സീറ്റ് നൽകാമെന്ന് പറഞ്ഞു ഏ‍ഴ് കോടി രൂപ പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ കൈപ്പറ്റിയെന്നാണ് ഗൗരവ് കുമാറിൻ്റെ പരാതി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നൽകിയില്ലെന്നും, കൊടിക്കുന്നിൽ സുരേഷ് എം പി 15 ലക്ഷം തിരികെ നൽകിയെന്നുമാണ് ഗൗരവ് കുമാർ പറയുന്നത്. കെസി വേണുഗോപാൽ 75 ലക്ഷവും, കെസി വേണുഗോപാലിൻ്റെ പി എ അനസ് അലി 10 ലക്ഷവും നൽകാനുണ്ടെന്നും ഗൗരവ് കുമാർ പരാതിയിൽ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News