
ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിക്ക് നേരെ ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ ഓഫിസിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തെ തുടര്‍ന്ന് പഞ്ചാബ്-ഹരിയാന സെക്രട്ടേറിയറ്റ് ഒഴിപ്പിച്ചു.
സുരക്ഷാ നടപടിയായി, സിഐഎസ്എഫ്, ഹരിയാന പൊലീസ്, ചണ്ഡീഗഡ് പൊലീസ്, അഗ്നിശമന സേന, ആംബുലൻസുകൾ, ബോംബ് നിർവീര്യമാക്കൽ സ്ക്വാഡ് എന്നിവയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ALSO READ: യു പിയില്‍ ആയിരക്കണക്കിന് കിലോ വ്യാജ പനീറും പതിനായിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളവും പിടികൂടി
ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് ഹരിയാന സിവിൽ സെക്രട്ടേറിയറ്റ് കെട്ടിടത്തിന്റെ ഒമ്പതാം നില പൂര്‍ണമായും ഒഴിപ്പിച്ചു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥരും പൊലീസും പരിസരത്ത് പരിശോധന തുടരുകയാണെന്നാണ് വിവരം.
കഴിഞ്ഞ ആഴ്ച, മെയ് 22 ന്, പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് സമാനമായ ഒരു ബോംബ് ഭീഷണി ഇമെയിൽ വഴി ലഭിച്ചിരുന്നു. തുടര്‍ന്ന് ചണ്ഡീഗഡ് പൊലീസ് ഹൈക്കോടതി വളപ്പില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

