ഹരിയാന സീറ്റ് കോഴ പരാതി: ഗൗരവ് കുമാറിനെ ആത്മത്യയിൽ നിന്നും പിന്തിരിപ്പിച്ച് ദില്ലി പൊലീസ്

gaurav kumar haryana seat bribery congress

ഹരിയാനയിലെ മഹിളാ കോൺ​ഗ്രസ് നേതാവിന് സീറ്റ് വാ​ഗ്ദാനം ചെയ്ത് കോൺ​ഗ്രസ് പാർട്ടി നേതാക്കൾ കോടികൾ വാങ്ങിയ വിഷയത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൗരവ് കുമാറിനെ ആത്മത്യയിൽ നിന്നും പിന്തിരിപ്പിച്ച് ദില്ലി പൊലീസ്. ഗൗരവ് കുമാറിന്റെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് ദില്ലി പൊലീസ് ഉറപ്പ് നൽകുകയും ചെയ്തു. മൂന്നര മണിക്കൂർ കസ്റ്റഡിയിൽ വെച്ച ശേഷമാണ് പൊലീസ് ഗൗരവിനെ ഹരിയാനയിലേക്ക് മടക്കി അയച്ചത്. സീറ്റ് കോഴയെത്തുടർന്ന് കോൺ​ഗ്രസ് നേതാക്കൾ പണം തിരികെ നൽകാത്ത സാഹചര്യത്തിൽ രാഹുൽ ​ഗാന്ധിയുടെ വസതിയ്ക്ക് മുന്നിൽ വെച്ച് ജീവനൊടുക്കുമെന്ന് ഗൗരവ് നേരത്തെ അറിയിക്കുകയുണ്ടായി. കെ സി വേണു​ഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ സീറ്റ് വാ​ഗ്ദാനം ചെയ്ത് കോടികണക്കിന് രൂപ വാങ്ങിയെന്നതാണ് ഗൗരവ് കുമാറിൻ്റെ പരാതി.

updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News