ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; ഗുസ്തി താരം വിനേഷ് ഫോഗട്ടും പട്ടികയിൽ

haryana

ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. ഭൂപീന്ദർ ഹുഡയും, ഗുസ്തി താരം വിനേഷ് ഫോഗട്ടും പട്ടികയിൽ ഇടംനേടി. 31സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്.

വിനേഷ് ഫോഗട്ട് ഇന്നാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും ആണ് ഇന്ന് കോൺഗ്രസിൽ ചേർന്നത്. ഇരുവരും കോൺഗ്രസ്‌ സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പവൻ ഖേര, ഹരിയാനയിലെ കോൺഗ്രസ്‌ നേതാക്കൾ എന്നിവർക്കൊപ്പം ദില്ലിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് വെച്ച് മാധ്യമങ്ങളെ കണ്ടു. ഇന്ന് കോൺഗ്രസിന് അഭിമാന ദിവസമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.

ALSO READ: ഉത്തർപ്രദേശിൽ ബസ് മിനി ട്രക്കില്‍ ഇടിച്ച് 12 മരണം
“വിനേഷിന്റെ ജീവിത യാത്ര രാജ്യത്തിന് അറിയാം.കർഷകരുടെ സമരത്തിനൊപ്പം വിനേഷുണ്ടായിരുന്നു. ഇതൊക്കെയും തെളിയിക്കുന്നത് ഇവരുടെ സാമൂഹ്യ പ്രതിബദ്ധതയാണ്.കോൺഗ്രസിലേക്ക് എത്തുമ്പോൾ അത് അഭിമാന നിമിഷമാണ്. പാരീസ് ഒളിമ്പിക്സിലെ വിനേഷിന്റെ അയോഗ്യത രാജ്യത്ത് വേദനയുണ്ടാക്കി.” കെ സി വേണുഗോപാൽ പറഞ്ഞു.

കോൺഗ്രസ് പാർട്ടിക്ക് നന്ദി പറയുന്നുവെന്നും അഭിമാനം തോന്നുന്നുവെന്നും വിനേഷ് പ്രതികരിച്ചു.
“ഒളിമ്പിക്സിൽ പരമാവധി പ്രകടനം കാഴ്ചവെച്ചു. എന്നാൽ വിജയിക്കാൻ കഴിഞ്ഞില്ല.ഇപ്പോൾ രാജ്യത്തെ സേവിക്കാൻ നിയോഗിച്ചു.താൻ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി ജെ പി പ്രചരിപ്പിച്ചു. ഒളിമ്പിക്സ് ഫൈനലിൽ എന്ത് സംഭവിച്ചതെന്ന് താൻ പിന്നീട് സംസാരിക്കും. അതിൽ പ്രതികരിക്കാൻ മാനസികമായി തയ്യാറാകേണ്ടതുണ്ട്. തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കോൺഗ്രസ് തെരെഞ്ഞെടുപ്പ് സമിതി തീരുമാനിക്കും”- വിനേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News