ഹരിയാന പൊലീസ് അതിക്രമം; സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപക കരിദിനം

ഹരിയാന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുന്നു. സംയുക്ത കിസാന്‍ മോര്‍ച്ച കൂടി രംഗത്തെത്തിയതോടെ സമരം കൂടുതല്‍ ശക്തമാകുന്നു. ഹരിയാന പൊലിസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട ശുഭ് കരണ്‍ സിംഗിന്റെ കുടുംബത്തിന് പഞ്ചാബ് സര്‍ക്കാര്‍ 1 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ALSO READ:സംസ്ഥാനത്ത് എൽഡിഎഫിന് മികച്ച മുന്നേറ്റം; തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ 7 സീറ്റുകൾ പിടിച്ചെടുത്തു

കര്‍ഷകര്‍ക്ക് ഒപ്പം പഞ്ചാബ് സര്‍ക്കാര്‍ നില്‍ക്കുമോ എന്ന് വ്യക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ ഇന്നലെ തന്നെ ആവശ്യപ്പെട്ടിരുന്നു. പഞ്ചാബില്‍ അതിക്രമിച്ച് കയറി ഹരിയാന പൊലീസ് നടത്തിയ അക്രമത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ പഞ്ചാബ് സര്‍ക്കാരിനെ വിശ്വസിക്കൂ എന്നാണ് കര്‍ഷക സംഘടനാ നേതാക്കളുടെ നിലപാട്. ശുഭ് കരണ്‍ സിംഗിന്റെ കുടുംബത്തിന് 1 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയും ഇന്നലെ ആവശ്യപ്പെട്ടിരുന്നു. നഷ്ട്പരിഹരമായി 1 കോടി നല്‍കുമെന്നും, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും, നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാന്‍ അറിയിച്ചു.

ALSO READ:കെ റെയിൽ തള്ളാതെ കേന്ദ്രം; ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് ദക്ഷിണ റെയിൽവേയുടെ അനുകൂല മറുപടി

അതേസമയം കര്‍ഷക സമരം കൂടുതല്‍ ശക്തമാകുകയാണ്. ദില്ലി ചാലോ മാര്‍ച്ചിലടക്കം ഇന്ന് തീരുമാനം ഉണ്ടാകും. സംയുക്ത കിസാന്‍ മോര്‍ച്ച രാജ്യവ്യാപകമായി കരിദിനം ആചരിക്കുന്നുണ്ട്. മാര്‍ച്ച് 14ന് ദില്ലി റാം ലീല മൈതാനിയിലും പ്രതിഷേധം നടത്തും. വിഷയാധിഷ്ഠിതമായി മുഴുവന്‍ കര്‍ഷകരെയും ഒരുമിപ്പിക്കാന്‍ ആറംഗ സമിതിക്ക് സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here